നല്ല മനസ്സുള്ളവർ തമ്മിൽ പെട്ടെന്ന് ചേരും, സിനിമക്ക് ഒക്കെ അപ്പുറത്താണ് ഞങ്ങളുടെ ബന്ധം ! എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ചു പറയാൻ പറ്റുന്ന ഒരാൾ ! ബൈജു പറയുന്നു !

സിനിമ രംഗത്ത് മഞ്ജു വാര്യർ എന്ന അഭിനേത്രി നേടിയെടുത്ത സ്ഥാനത്തേക്കാൾ വലുതാണ് അവൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ നേടി എടുത്തത്, ഇന്നും മഞ്ജുവിന്റെ താര മൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്, ആദ്യ കാലത്ത് ,മഞ്ജു ചെയ്ത സിനിമകൾ തന്നെ ധാരാളമാണ് എക്കാലവും അവരെ മലയാളികൾ ഓർമിക്കാൻ. ഇപ്പോഴിതാ മഞ്ജുവാര്യരുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ മനോജ് കെ ജയനും ബൈജു സന്തോഷും. അമൃത ടിവി സംഘടിപ്പിച്ച ഷോയിൽ പങ്കെടുത്തു സംസാരിക്കുന്ന വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇവർക്ക് ഒപ്പമുള്ള നല്ല നിമിഷങ്ങളെ കുറിച്ച് മഞ്ജുവും വാചാലയായി, വര്ഷങ്ങളായി നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്. സിനിമാ ബന്ധം എന്നതിലുപരി ഒരു ബന്ധമാണ് മഞ്ജുവിനോട് ഉള്ളതെന്നും ഇരുവരും പറയുന്നു. തനിക്ക് ഒരുപാട് സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളവർ ഒക്കെ ചങ്ക് കൂട്ടുകാർ ആണെന്നും മഞ്ജു പറയുന്നു. നല്ല മനസുകൾ തമ്മിൽ അങ്ങനെയാണ് പെട്ടെന്ന് അടുക്കും,, അങ്ങനെ അല്ലേ മഞ്ജു.. എന്ന് ബൈജു ചോദിക്കുമ്പോൾ സത്യം എന്നാണ് മഞ്ജു മറുപടി നൽകിയത്.

മനോജിനെ കുറിച്ചും ബൈജുവിനെ കുറിച്ചും മഞ്ജു പറയുന്നതിങ്ങനെ, ബൈജു ചേട്ടനും ഞാനും തമ്മിൽ എവിടെയാണ് കണ്ടത് എന്നോ, എങ്ങനെ ആണ് പരിചെയ്യപ്പെട്ടത് എന്നാണോ എന്നോ പറയാൻ ആകില്ല. പക്ഷെ അത്രയും അടുപ്പമാണ്. സിനിമക്ക് ഒക്കെ അപ്പുറത്താണ് ആ ബന്ധം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ചു പറയാൻ ആകുന്ന. ഇനിയൊപ്പോൾ ഒരു കാര്യം ഇല്ലെങ്കിലും വിളിച്ചു സംസാരിക്കാൻ ആകുന്ന ഒരു ആളാണ് ബൈജു ചേട്ടൻ. അത് മനോജേട്ടനോടും അങ്ങനെ തന്നെയാണ്. കുറേകാലം കഴിഞ്ഞാകും ഒരു പക്ഷെ സംസാരിക്കുന്നത്. എന്നാൽ അപ്പോൾ പോലും നമ്മൾ കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത് എന്ന് തോന്നാറേ ഇല്ല. അങ്ങനെ ഉള്ള സൗഹൃദങ്ങൾ വളരെ വലുതാണ് എന്നും മഞ്ജു പറയുന്നു..

അതുപോലെ പിഷാരടിയെ കുറിച്ചും മഞ്ജു സംസാരിച്ചു, ഞാനും പിഷുവും തമ്മിൽ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എന്നിട്ട് പോലും നല്ല സുഹൃത്തുക്കൾ ആണ്. അങ്ങനെയുള്ള ബന്ധങ്ങൾ കിട്ടുന്നത് തന്നെ വലിയ ഭാഗ്യമാണ്. എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും ഇവിടെ നല്ല സുഹൃത്തുക്കൾ ഉണ്ട് ചിരിക്കാൻ വേണ്ടി വന്നതാണ് ഞാൻ എന്നും മഞ്ജു പറയുമ്പോൾ ബൈജു പറയുന്നത് ഇങ്ങനെ, തിരുവനന്തപുരത്തു മഞ്ജു വരുമ്പോൾ എന്നെ വിളിക്കും. ഞാൻ അവൾക്ക് തട്ടുദോശയും പപ്പടവും ഒക്കെ വാങ്ങിക്കൊടുക്കും എന്നാണ്..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *