
സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ് ഉദ്ദേശിച്ചത് ! സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല, വാക്കുകളിൽ വ്യക്തത വരുത്തി ഭാമ !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാമ, കഴിഞ്ഞ ദിവസം ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വളരെ ശ്രദ്ധ നേടുകയും അത് വലിയ ചർച്ചയായി മാറിയിരുന്നു, , ‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം” എന്നാണ് സ്‌റ്റോറിയായി ഭാമ കുറിച്ചിരുന്നത്.
ഇപ്പോഴിതാ തന്റെ വാക്കുകളിൽ വ്യക്തവരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഭാമ, ‘ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത് എന്നും ഭാമ പറയുന്നു, വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്.

അത്തരത്തിൽ സ്ത്രീകള്‍, വിവാഹം ചെയ്യരുതേ എന്നാണ്.’ വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു. നന്ദി… എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നും പറഞ്ഞാണ് ഭാമ പുതിയ എഴുത്ത് അവസാനിപ്പിക്കുന്നത്..
2020 ലാണ്, ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്. ഇവർക്ക് ഗൗരി എന്നൊരു മകളുമുണ്ട്, എന്നാൽ മകളുടെ ആദ്യത്തെ പിറന്നാളിന് ശേഷം ഭാമ സമൂഹ മാധ്യമങ്ങളിൽ നിന്ന് അരുണിന്റെ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്യുകയും, ഭാമ അരുൺ എന്ന തന്റെ പേരിൽ നിന്നും അരുണിനെ മാറ്റുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ പല വാർത്തകളും ഉണ്ടായിരുന്നു, ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. ഡിവോഴ്‌സ് ആയി എന്ന വാര്‍ത്തകള്‍ എത്തിയപ്പോഴും നടി പ്രതികരിച്ചിരുന്നില്ല.
Leave a Reply