
മലയാളികൾ കേൾക്കാൻ കാത്തിരുന്ന ആ സന്തോഷ വാർത്ത, ഒടുവിൽ പിണക്കങ്ങൾ മറന്ന് അമ്മയും മകളും ഒന്നാകുന്നു ! ആ സന്തോഷ വാർത്തയുമായി സമൂഹ മാധ്യമങ്ങൾ !
മലയാളികൾ ഒരു സമയത്ത് ഏറ്റവുമധികം സ്നേഹിച്ചിരുന്ന താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. പക്ഷെ ഇവരുടെ വ്യക്തി ജീവിതത്തിലെ വേർപിരിയൽ ഏവരെയും ഏറെ വേദനപ്പിച്ച ഒന്നായിരുന്നു, അതിലും വേദന മഞ്ജുവിന്റെ മകൾ ,മഞ്ജുവിനെ അകറ്റി നിർത്തിയത് തന്നെയായിരുന്നു, അടുത്തിടെ ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ അച്ഛനെയും അമ്മയെയും ഒരുപോലെ സ്നേഹിച്ച് പിന്തുണക്കുന്നത് മീനാക്ഷിയുമായി ബദ്ധപ്പെടുത്തി ഏറെ വിമർശനങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ പുറമെ അടുപ്പം കാണിക്കുന്നില്ലങ്കിലും മഞ്ജുവും മകളും പരസ്പരം സ്നേഹത്തിലാണ് കഴിയുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്, ഇൻസ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് നടി മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും. ഇരുവരും ഇൻസ്റ്റഗ്രാമില്‍ സജീവമായിരുന്നെങ്കിലും പരസ്പരം ഫോളോ ചെയ്തിരുന്നില്ല.
ദിലീപിനെ മാത്രമായിരുന്നു മീനാക്ഷി ഫോളോ ചെയ്തിരുന്നത്. പിന്നീട് കാവ്യ മാധവൻ ഇൻസ്റ്റഗ്രാമില്‍ സജീവമായപ്പോള്‍ കാവ്യയെും മീനാക്ഷി ഫോളോ ചെയ്തു. എന്നാല്‍ മഞ്ജു വാര്യരും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്യുന്നത് കണ്ടെത്തിയ ആരാധകർ ഇപ്പോള്‍ വളരെയധികം സന്തോഷത്തിലാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മീനാക്ഷി തന്റെ ഏറ്റവും വലിയ സ്വപ്നം നേടിയെടുത്തത്, ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും തന്റെ എംബിബിഎസ് ബിരുദം മീനാക്ഷി ഗോപാലകൃഷ്ണൻ നേടിയിരുന്നത്. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചിരുന്നു. അതുപോലെ മീനാക്ഷിയെ ആശംസിച്ച് കാവ്യയും രംഗത്ത് വന്നിരുന്നു, നീ അതു നേടി, നിന്റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇവിടെ എത്തിച്ചത്. ഇന്ന് ഞങ്ങൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, നിങ്ങൾക്ക് ഇനിയും വളരെയധികം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം.. ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ഇന്നും എന്നും സ്നേഹത്തോടെയും അഭിമാനത്തോടെയും.. എന്നാണ് കാവ്യാ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.. മീനാക്ഷിയുടെ വിജയത്തിനിടയിലും പ്രേക്ഷകർ തിരഞ്ഞത് മഞ്ജുവാര്യരുടെ അസാന്നിധ്യമായിരുന്നു.
ഇപ്പോൾ ഇരുവരുടെയും ആരാധകർ വളരെ സന്തോഷത്തിലാണ്, ഇനി ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കമന്റുകളുണ്ട്, 2014ൽ ദിലീപിൽ നിന്നും മഞ്ജു വാര്യർ വിവാഹമോചനം നേടിയ ശേഷം മീനാക്ഷിയേയും മഞ്ജുവിനെയും ഒന്നിച്ച് പൊതു ചടങ്ങുകളിലോ ചിത്രങ്ങളിലോ ഒന്നും ആരാധകർ കണ്ടിട്ടില്ല. അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ പിന്നെ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് താമസം. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ മീനാക്ഷി പങ്കുവെച്ച ഡാൻസ് വിഡിയോ വളരെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply