അവൾ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം, മറക്കരുത്.. എല്ലാത്തിനും കാരണം അവളുടെ പോരാട്ടം ! അതിജീവതയെ ഓർമ്മിപ്പിച്ച് മഞ്ജു വാര്യർ

ഇപ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ ലോകം ആകെ ആടി ഉലഞ്ഞിരിക്കുകയാണ്, ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അതിജീവിതയെ ഓർമ്മിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിമാരായ മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവർ. ഒപ്പം സംവിധായക കൂടിയായ ഗീതു മോഹൻദാസും. ഒരേ വാചകം പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ രംഗത്ത് വന്നത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ക്കും പിന്നില്‍ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണെന്ന് ഓര്‍മ്മപ്പെടുത്തുകായാണ് ഇവർ..

നടിമാരുടെ ആ വാക്കുകൾ ഇങ്ങനെ, ‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നാണ് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2017ല്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖലയിലെ അതിക്രമങ്ങള്‍ കണ്ടെത്താന്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്.

ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം നിരവധി സ്ത്രീകളാണ് തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്. നടൻ സിദ്ദിഖിനെതിരെ കഴിഞ്ഞ ദിവസം രേവതി സമ്പത്ത് എന്ന യുവതി കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജി വെച്ചിരുന്നു.

അതുപോലെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്ത് വന്നത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴാണ് രഞ്ജിത്ത് ശ്രീലേഖയോട് മോശമായി പെരുമാറിയത്. എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സിനിമയുടെ ഓഡീഷന് വേണ്ടി ആയിരുന്നു വിളിച്ചത് എന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന്റെ വാദം തള്ളി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് രംഗത്തെത്തിയിരുന്നു.

ശേഷം ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്തുനിന്നും രഞ്ജിത്ത് രാജിവെച്ച് പുറത്ത്‌വന്നിരിക്കുകയാണ്. അതുപോലെ നടൻ ഇടവേള ബാബു, സുധീഷ്, റിയാസ് ഖാൻ എന്നിങ്ങനെ നിരവധി താരങ്ങളെ കുറിച്ച് ആരോപണങ്ങളുമായി നടിമാരും സിനിമയിലെ മറ്റു സ്ത്രീ ജോലിക്കാരും രംഗത്ത് വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *