
ജയസൂര്യ എന്റെ അടുത്ത സുഹൃത്താണ് ! വിശ്വസിക്കാൻ കഴിയുന്നില്ല ! നൈല
മലയാളത്തിൽ പുണ്യാളൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണ് ജയസൂര്യയും നാട്ടിലേയും. സിനിമാ രംഗത്ത് വലിയ വിവാദങ്ങളിലൊന്നും ഇതുവരെയും അകപ്പെടാതിരുന്ന നടനാണ് ജയസൂര്യ. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതികളിൽ നടനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് നടി നൈല ഉഷ. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തന്നെ ഞെട്ടിക്കുന്നതാണെന്ന് നൈല ഉഷ പറയുന്നു. ഗൾഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ജയ,നൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുമാണ്. സിനിമാ രംഗത്ത് തനിക്ക് വിളിച്ച് ജ,ൻ, എന്റെ സുഹൃത്ത് നിങ്ങളുടെ ഫാനാണ്, പിറന്നാളാംശംസ പറയാമോ എന്ന് ചോദിക്കാൻ പറ്റുന്ന വ്യക്തിയാണ് ജയസൂര്യ. തനിക്കിത് ഷോക്കിംഗ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല.
അതേ,സമയം ആരോപണം ഉന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയനൊപ്പം നിൽക്കുന്നു എന്നോ അല്ല. പക്ഷെ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും നൈല ഉഷ പറഞ്ഞു. സിനിമാ രംഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നൈല ഉഷ പറയുന്നു.
Leave a Reply