
അമ്മ കരഞ്ഞുകൊണ്ട് ബാഗിൽ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ! ദുരനുഭവം വെളിപ്പെടുത്തി നിഖില വിമല്‍ !
ഇന്ന് മലയാള സിനിമ രംഗത്തെ യുവ നടിമാരിൽ ഏറ്റവും ബോൾഡ് ആയി അറിയപ്പെടുന്ന ആളാണ് നടി നിഖില വിമൽ. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട മറക്കാനാകാത്ത ഒരു സംഭവം തുറന്ന് പറയുകയാണ്. ആദ്യം അഭിനയിച്ച ഷൂട്ടിംഗ് മുടങ്ങി. പിന്നീട് 150 ഓളം ദിവസം മറ്റൊരു സിനിമ ചെയ്തെങ്കിലും തന്റെ സീനുകള്‍ സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞിരുന്നു. ഇങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട് എന്നാണ് നിഖില വനിത മാഗസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
നിഖിലയുടെ വാക്കുകൾ ഇങ്ങനെ, തുടക്കകാലത്ത് ഞാന്‍ ചില തമിഴ് സിനിമകളില്‍ അഭിനയിച്ചു. അന്നൊന്നും സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം, ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയതാണ് ഞാനും അമ്മയും. ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് മുടങ്ങി. സിനിമയുടെ പ്രവര്‍ത്തകര്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ട്രെയിനില്‍ കയറ്റി ഇരുത്തി.

പക്ഷെ ചെക്ക് ചെയ്യാനായി ടിടിഇ വന്നപ്പോള്‍ ഞങ്ങളുടെ കൈയ്യിൽ ടിക്കറ്റുമില്ല, റിസര്‍വേഷനുമില്ല. അതുമാത്രമല്ല ഞങ്ങളുടെ കയ്യില്‍ കാശും കുറവാണ്. അമ്മ കരഞ്ഞു കൊണ്ട് ബാഗില്‍ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിംഗ് ആണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാല്‍ ബ്രഹ്മാണ്ഡ സിനിമയാണ്.
പക്ഷെ എന്റെ 40 ദിവസത്തോളം ചിത്രീകരിച്ച സീന്‍ ഡബ്ബിങ് ചെയ്ത് തിയേറ്ററില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു സിനിമ റിലീസായി തൊട്ടുപിന്നാലെ അടുത്ത ഓഫര്‍ വന്നില്ലെന്ന് വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിള്‍ അല്ല എന്ന് ഞാന്‍ പറയുന്നത്. കുറച്ചു കൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്, എന്നും നിഖില പറയുന്നു.
Leave a Reply