രാത്രി വൈകിയും വളണ്ടിയറായി കളക്ഷന്‍ സെന്ററില്‍ നിഖിലാ വിമൽ ! ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ വീഡിയോ വൈറൽ !

മലയാള സിനിമ മേഖലയിലെ യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് നിഖില വിമൽ, ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.

കടുത്ത എൽ ഡി എഫ് അനുഭാവി ആയ നിഖിൽ മിക്ക ഇലക്ഷൻ സമയത്തും എൽ ഡി എഫ് സ്ഥാനാത്ഥികൾക്കായ് വോട്ട് ചോദിച്ച് എത്താറുണ്ട്, നിഖിലയുടെ ഈ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്.

നിഖിലയെ പ്രശംസിക്കുന്നതിനൊപ്പം മോശം കമന്റുകളും എത്തുന്നുണ്ട്, നിഖിലയെക്കാൾ കൂടുതലായി മറ്റൊരുപാട് പേര് അവിടെ പ്രവർത്തിക്കുന്നുണ്ട്, അവരുടെ വിഡിയോകൾ ഇതുപോലെ പ്രാധാന്യം ലഭിക്കാത്തത് എന്താണ് എന്നും കമന്റുകളുണ്ട്, അതേസമയം മറ്റുള്ളവര്‍ക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവര്‍ത്തികളെന്നും ചിലര്‍ കമന്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍.

നിലപാടുകളും, രാഷ്ട്രീയവും, എന്നും തുറന്നു പറയുന്നതില്‍ മടി കാണിക്കാത്ത താരമാണ് നിഖില വിമല്‍. ഇതിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും കൃത്യമായ അഭിപ്രായങ്ങള്‍ എപ്പോഴും താരം തുറന്നു പറയാറുണ്ട്. അതേസമയം, വയനാട്ടിലെ ദുരന്തത്തില്‍ ഇതുവരെ 153 വരെ ആയി മരണം. 89 പേരെ കാണാനില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *