ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ…! അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ ! ഞങ്ങൾക്ക് മറ്റു ചില പ്ലാനുകളുണ്ട് ! ജയം രവി !

ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരധകരുള്ള തമിഴിലെ മുൻ നിര നായകനാണ് ജയം രവി. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ് ചർച്ചചെയ്യപ്പെടുന്നത്. ഗായിക കെനിഷയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ മാസം ആദ്യമാണ് താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണ് വ്യക്തമാക്കി നടന്‍ രംഗത്തെത്തിയത്.

എന്നാൽ തൊട്ട് പിന്നാലെതന്നെ ഇത് താൻ അംഗീകരിക്കുന്നില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹ മോചന വാർത്ത രവി പോസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഭാര്യ ആരതി പറഞ്ഞിരുന്നത്. പിന്നാലെയാണ് കെനിഷയുമായി നടന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആരുടെയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഭാവിയില്‍ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ട്. അതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ജയം രവി പറയുന്നത്.

ജയം രവി കുറിച്ചതിങ്ങനെ.. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ. കഠിനാധ്വാനത്തിലാണ് ഇപ്പോഴത്തെ ജീവിതം അവര്‍ നേടിയെടുത്തത്. നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണ് അവര്‍. ലൈസന്‍സുള്ള സൈക്കോളജിസ്റ്റാണ്.

ദയവായി നിങ്ങൾ അവരെ ഈ വിഷയത്തിലേക്ക് കൊണ്ടുവരരുത്. ഭാവിയില്‍ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി അത് നശിപ്പിക്കരുത്. ആര്‍ക്കും അത് നശിപ്പിക്കാനും ആകില്ല. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്, എന്നാണ് ജയം രവി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *