
എന്റെ മക്കളെ എനിക്ക് വേണം, പത്ത് അല്ല 20 വര്‍ഷം ആയാലും നിയമപോരാട്ടം നടത്തും ! അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ അവൾ ഇതല്ല ചെയ്യേണ്ടിയിരുന്നത് ! ജയം രവി !
തമിഴകത്തെ സൂപ്പർ സ്റ്റാറാണ് ജയം രവി. സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും ഏറെ ആരാധകരുണ്ടായിരുന്നു, ജയം രവിയും ഭാര്യ ആര്യയും അവരുടെ രണ്ടു മക്കളും ഏവർക്കും വളരെ പ്രിയങ്കരരായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ജയം രവിയുടെ വിവാഹ മോചന വാർത്ത പുറത്ത് വന്നത്. ശേഷം വലിയ വിവാദങ്ങളിൽ കൂടിയും വിമര്‍ശനങ്ങളിൽ കൂടിയും അത് കടന്നു പോയികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ തന്റെ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. മക്കളാണ് ഇനി തന്റെ ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം വ്യക്തമാക്കി.
ദേശിയ മാധ്യമത്തോട് ജയം രവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. എന്റെ മൂത്ത മകന് ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു.
എന്റെ മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ആറ് വര്‍ഷം മുമ്പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതറ്റം വരെയും പോകേണ്ടി വന്നാൽ അവിടെ വരെ പോകും. എനിക്ക് വേണം എന്റെ മക്കളെ..

എന്നാൽ അതേസമയം ഭാര്യ ആരതിയുടെ ആരോപണങ്ങളോട് വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്നായിരുന്നു എന്ന ചോദ്യത്തിനാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും ജയം രവി ചോദിക്കുന്നു.
വിവാഹ മോചന വാർത്ത സമൂഹ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത് ജയം രവി ആയിരുന്നു, ഏറെ വേദനയോടെ ആണെങ്കിലും ഇങ്ങനെ ഒരു തീരുമാനം ആവിശ്യമാണ് എന്നാണ് ജയം രവി കുറിച്ചിരുന്നത്. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന് പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരുന്നു.
Leave a Reply