ഇന്ന് മുതൽ മക്കൾ മൂന്നല്ല നാല്, എന്റെ അർജുന്റെ മകനെ സ്വന്തം മകനെപ്പോലെ നോക്കും ! ഞാൻ അവന്റെ മുതലാളി അല്ല സഹോദരൻ ആയിരുന്നു ! മനാഫ്

അർജുൻ മലയാള കരക്ക് വലിയ വേദനനായി മാറുമ്പോഴും അര്ജുന് വേണ്ടി തുടക്കം മുതൽ ഒപ്പം നിന്ന നിരവധി പേരെ നന്ദിയോടെ സ്മരിക്കേണ്ട സമയം കൂടിയാണിത്. അതിൽ എന്നും എടുത്ത് പറയേണ്ട പേര് മനാഫ് തന്നെയായിരിക്കും. മനാഫിന്റെ ഓരോ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയിരുന്നു. ഏത് വലിയ തടസമുണ്ടായാലും അര്‍ജുനെ വീട്ടിലേക്കെത്തിക്കുമെന്ന് അവന്റെ അച്ഛന് താന്‍ വാക്കുകൊടുത്തിരുന്നു. അതിപ്പോള്‍ പാലിക്കാനായെന്നുമായിരുന്നു തൊണ്ടയിടറി മനാഫ് പറഞ്ഞത്. അര്‍ജുന് വേണ്ടി ഷിരൂരില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റുചിലരും തനിക്കെതിരെ മോശമായ പല വാർത്തകളും നൽകിയിരുന്നു എന്നും ഏറെ ദുഃഖത്തോടെ മനാഫ് പറയുന്നു. അര്‍ജുനെ കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിരുന്നു.

ആളുകൾക്ക് എന്തും പറയാം, എനിക്ക് വണ്ടിയും തടിയുമൊന്നും വേണ്ട, അര്‍ജുനെ മാത്രം മതിയെന്നാണ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ലോറിയുടെ ഇന്‍ഷുറന്‍സ് കിട്ടാനാണ് താന്‍ തെരച്ചില്‍ തുടരുന്നത് എന്നൊക്കെയായിരുന്നു തനിക്കെതിരെ വന്ന ചില ആക്ഷേപങ്ങള്‍. എന്നാല്‍ എനിക്ക് ഇന്‍ഷുറന്‍ സിക്കാന്‍ വണ്ടി തിരികെ ലഭിക്കണം എന്നൊന്നുമില്ല. എന്നിട്ടും ഞാന്‍ കാത്തിരുന്നത് എന്റെ അര്‍ജുന് വേണ്ടി ആയിരുന്നെന്നും മനാഫ് പറഞ്ഞു.

ഈ കഴിഞ്ഞ 72 ദിവസങ്ങളായി ഷിരൂരിൽ തിരച്ചിലിനായി അലയുമ്പോൾ കല്ലായിലെ തന്റെ സ്ഥാപനം മറ്റൊരാൾ കയ്യേറി മരമെല്ലാം വിറ്റു എന്നതൊന്നും നഷ്ടമായി മനാഫ് കാണുന്നില്ല പകരം എല്ലാം ഇനിയും ഉണ്ടാക്കാം എന്ന നല്ല പ്രതീക്ഷകളോടെ അർജുന്റെ മകനെ സ്വന്തവും മക്കളുടെ കൂട്ടത്തിൽ മകനായി വളർത്തും എന്ന് നൽകുമ്പോൾ ഈ മനുഷ്യന്റെ നന്മ എല്ലാവരിലും ഉണ്ടായെങ്കിൽ എന്നഗ്രഹിച്ചു പോവുകയാണ് എന്നാണ് കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *