എന്റെ ഇത്തവണത്തെ പിറന്നാള്‍ മറക്കാന്‍ അവിസ്മരണീയമാക്കി മാറ്റിയതിന് റാമിന് നന്ദി ! മലയാളി മോഡലിന്റെ ജന്മദിനം ആഘോഷമാക്കി രാംഗോപാൽ വർമ്മ !

മലയാളികൾക്ക് സുപരിചിതയായ മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ആരാധ്യ തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആര്‍ജിവിയുടെ ഹൈദരാബാദുള്ള ഓഫിസില്‍ വച്ചായിരുന്നു ആഘോഷം. ഒരു കാലത്ത് തെലുങ്ക് സിനിമ ലോകത്ത് ഹിറ്റ് മേക്കർ തന്നെ ആയിരുന്നു സംവിധായകൻ രാം ഗൊപാൽ വർമ്മ എന്ന ആര്‍ ജി വി. അദ്ദേഹത്തിന്റെ ഷോൾ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.

എന്നാൽ വിവാദങ്ങളുടെയും സഹയാത്രികൻ കൂടിയാണ് അദ്ദേഹം, സ്ത്രീ വിഷയങ്ങളിൽ പലപ്പോഴും അദ്ദേഹം ഏറെ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. “എന്റെ ഇത്തവണത്തെ പിറന്നാള്‍ മറക്കാന്‍ അവിസ്മരണീയമാക്കി മാറ്റിയതിന് റാമിന് നന്ദി” എന്നാണ് ആരാധ്യ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന സാരി എന്ന പുതിയ ചിത്രത്തിലെ നായികയാണ് ആരാധ്യ. രവി വര്‍മ നിര്‍മ്മിക്കുന്ന ചിത്രം ഗിരി കൃഷ്ണ കമല്‍ ആണ് സംവിധാനം ചെയ്യുന്നത്.

അതീവ ഗ്ലാമർ വേഷത്തിലാണ് ചിത്രത്തിൽ ആരാധ്യ ദേവി എത്തുന്നത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്‌നേഹം ഭയാനകമാകും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു, അതിൽ ആരാധ്യയുടെ ഗ്ലാമർ വേഷം തന്നെയാണ് ഏറ്റവുമധികം ചർച്ചയായതും.

ചെറിയ ഫോട്ടോ ഷൂട്ടുകൾ ചെയ്തുകൊണ്ടിരുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ രാം ഗോപാൽ വർമ്മ കാണുകയും ശേഷം അവരെ സിനിമയിലേക്ക് കൊണ്ടുവരികയുമായിരുന്നു, സാധാരണ നാട്ടിൻ പുറത്തെ കുട്ടിയായിരുന്ന ശ്രീലക്ഷ്മി തന്റെ ആദ്യ കാല അഭിമുഖങ്ങളിൽ താൻ ഗ്ലാമർ വേഷങ്ങൾ ധരിക്കാനോ അത്തരം രംഗങ്ങൾ ചെയ്യാനോ താല്പര്യപെടുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു, എന്നാൽ ശ്രീലക്ഷ്മി ആരാധ്യ ദേവി ആയി മാറിയതോടെ സിനിമയിൽ അതീവ ഗ്ലാമർ വേഷത്തിലാണ് താരം എത്തിയത്.. ഏതായാലും നടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *