‘നിവിൻ പോളീ കാരണം എനിക്ക് നഷ്ടമായത് നാല് കോടി രൂപയാണ്’ ! കൂടിയ ഹോട്ടലിൽ മുറിവേണം ! അമേരിക്കയിൽ പോണം ! ആവശ്യങ്ങൾ പലതായിരുന്നു ! നിർമ്മാതാവ് പറയുന്നു !

മലയാള സിനിമയുടെ മുൻ നിര നായകന്മാരിൽ ഒരാളാണ് നിവിൻ പൊളി. പ്രേമം, ആക്ഷൻ ഹീറോ ബിജു, ഓം ശാന്തി ഓശാന എന്നീ സിനിമകൾ നിവിന്റേതായി ഏറെ ശ്രദ്ധ നേടിയിരുന്നു.. പക്ഷെ കരിയറിൽ ഈ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തമിഴിലും ഒരു കൈ നോക്കിയിരുന്നു എങ്കിലും അതും വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ നിവിൻ കാരണം തനിക്ക് നാല് കോടി രൂപ നഷ്ടമായി എന്ന് തുറന്ന് പറയുകയാണ് നിർമ്മാതാവ് അമ്പലക്കര അനിൽകുമാർ.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, നിവിൻ പോളി തൃഷ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഹേയ് ജൂഡ്’ എന്ന സിനിമ നിർമ്മിച്ചത് അനിൽ അമ്പലക്കര ആയിരുന്നു. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരി​ഗണിച്ച് നിവിൻ പോളിയെ നായകനാക്കി.

അങ്ങനെ നിവിന് അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് നൽകി. പ്രതിഫലമായി ആവശ്യപ്പെട്ടത് ഒന്നര കോടി ആയിരുന്നു. എന്നാൽ ഈ പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട്, ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറഞ്ഞു. കുറപ്പിച്ച് താരം എന്ന് പറഞ്ഞു, എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ നിവിന്റെ എ​ഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു. അവസാനം ഇത് വലിയൊരു പ്രശ്നമായി. ​

ശേഷം സിനിമയുടെ ഡബ്ബിങ്ങിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് പറഞ്ഞു. പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്. ഷൂട്ടിം​ഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം പുള്ളി അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് നടന്നില്ല.

അതിനുശേഷം  ഗോവയിലെ, ലൊക്കേഷനിൽ എത്തിയപ്പോൾ തൃഷയ്ക്ക് ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞു. അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റി. പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ. പ്രതീക്ഷിച്ചതിലും അധികം ഈ സിനിമയ്ക്കായി ചെലവായി. പോരാത്തതിന് ആ സമയത്താണ് നിവിന്റെ തമിഴ് സിനിമ റിച്ചി ഇറങ്ങിയത്. അതും വലിയ പരാജയമായിരുന്നു. അത് എന്റെ ഈ സിനിമയെയും ബാധിച്ചു. ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയേറ്ററിൽ ഓടിയില്ല. നാല് കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നും അനിൽ അമ്പാലക്കര പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *