
പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ വസ്ത്രങ്ങൾ ഉത്തരവാദിത്തത്തോടെ അടുക്കിവച്ചു കൊടുക്കപ്പെടും. സമീപിക്കുക, ഖേരളാ പൗലോസ് !
ഇപ്പോഴിതാ കോൺഗ്രസ്സ് പാർട്ടിയ്ക്ക് മേൽ കള്ളപ്പണ ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ വസ്ത്രങ്ങൾ ഉത്തരവാദിത്തത്തോടെ അടുക്കിവച്ചു കൊടുക്കപ്പെടും. സമീപിക്കുക, ഖേരളാ പൗലോസ്. എന്നാണ് അദ്ദേഹം കുറിച്ചത്.
അതുപോലെ മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, അയ്ശരി. അപ്പോൾ ഏത് പാതിരാത്രിയിലും അന്വേഷണം ശക്തമാക്കാൻ കെ-പൗലോസിന് അറിയാം. ദിവ്യേട്ടത്തിയുടെ കാര്യത്തിൽ മാത്രമേ അന്വേഷണത്തിൽ തളർച്ച ഉണ്ടായിട്ടുള്ളൂ… ക്യൂബളത്തെ പൂരം ആയാലും ശരി, തിരഞ്ഞെടുപ്പ് ആയാലും ശരി — രാത്രിയായാൽ സംഗതി കലക്കിയിരിക്കും. അതെന്താ ഏമാനേ അങ്ങനൊരു ടോക്ക്? എന്ന നിരവധി പരിഹാസ പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ പൊ,ലീ,സ് സംഘമെത്തി പരിശോധന നടത്തിയത്. അർദ്ധരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊ,ലീ,സിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഒടുവിൽ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്.

എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന ക,ള്ള,പ്പ,ണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ സമഭാവത്തിനോട് വിടി സതീശൻ പ്രതികരിച്ചതിങ്ങനെ, രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങള്‍. സിപിഎമ്മിൻ്റെ അടിമക്കൂട്ടമായ പൊ,ലീ,സ് ഉദ്യോഗസ്ഥർ ചെവിയില്‍ നുള്ളിക്കോളു.
കേരള രാ,ഷ്ട്രീ,യം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് ഇന്നലെ കണ്ടത് എന്നും അദ്ദേഹം പ്രതികരിച്ചു. അതുപോലെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിട്ടുണ്ട്.
Leave a Reply