
നീല ഷർട്ടിൽ ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ! പോസ്റ്റ് വൈറൽ !
ഇപ്പോൾ കേരളത്തിൽ ചർച്ചാ വിഷയം ഒരു നീല ട്രോളി ബാഗാണ്. രണ്ടുദിവസമായി കേരളത്തിലെ ചർച്ച ‘അമേരിക്കൻ ടൂറിസ്റ്ററിന്റെ’ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റിയായിരുന്നു. അതിൽ കോൺഗ്രസ് ക,ള്ള,പ്പ,ണം പണം കടത്തിയെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം. പാലക്കാട്ടെ ഹോട്ടൽ റെയിഡും ട്രോളി ബാഗ് വിവാദവും കത്തിപ്പടരുന്നതിനിടെ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. ‘നൈസ് ഡേ’ എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
നിമിഷനേരം കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. അതിൽ സാക്ഷാൽ രാഹുൽ തന്നെ കമന്റ് ചെയ്തതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. ‘കെപിഎം ഹോട്ടലിൽ അല്ലല്ലോ’ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. സാധനം കൈയ്യിലുണ്ടോ, പെട്ടിയാണ് താരം, ട്രെൻഡിനൊപ്പം പക്രുവും എന്നിങ്ങനെ നിറയെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം രാഹുലിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. ”കേരള രാഷ്ട്രിയത്തിലെ ഭരണപക്ഷ പ്രതിപക്ഷ ബഹുമാന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത,നിലവാരമില്ലാത്ത ട്രോളി ബാഗ് രാഷ്ട്രിയ ആരോപണത്തിലൂടെ ഒരു കാര്യം ഉറപ്പായി…രാഹുല്‍ വൻ ഭൂരിപക്ഷത്തിന് പാലക്കാട് MLA യാകുമെന്ന്..ആശംസകള്‍.. അലക്കാത്ത ഷഡിയും ചില സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നമായിമാറുന്ന കാലം വിദൂരമല്ല.. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
Leave a Reply