RSS ഭീ,ക,ര,ത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ? പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്? എം സ്വരാജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സി പി എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥന്റെ കൊ,ല,പാ,ത,ക,വുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനെതിരെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്വരാജ് പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകൾക്ക് ഉള്ളിൽ മാറ്റം വരുത്തിയതായാണ് വിമർശകരെ ചൊടിപ്പിച്ചത്.  ശ്രീജിത്ത് പണിക്കർ, അഞ്ജു പ്രഭീഷ് തുടങ്ങി നിരവധിപേര് ഇതിന്റെ പവറിൽ സ്വരാജിനെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സ്വരാജിന്റെ പോസ്റ്റിലെ ‘ആർഎസ്‌എസ്’ പരാമർശം നീക്കിയതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് രാഹുലിന്റെ കുറിപ്പ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആർഎസ്‌എസ്‌ പരാമർശം സ്വരാജ് നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് രാഹുൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറു സംശയങ്ങളും രാഹുൽ ഫേസ്ബുക്കിൽ പങ്കുവച്ചു.

സമൂഹ മാധ്യമങ്ങളിൽ രാഹുൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, കൊ,ല്ല,പ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊ,ല,പാ,ത,ക,ത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം. ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘RSS ഭീ,ക,ര,ത,യുടെ ഒടുവിലത്തെ ഇര’ എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്.

സ്വഭാവികമായും RSS മനുഷ്യരെ കൊ,ല്ലു,ന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദു,രു,ഹ,ത ഉണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങൾ..

ഒന്ന്.. RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്..
രണ്ടു… RSS ഭീ,ക,ര,ത മസിനഗുഡി വഴി ഊട്ടിക്കു ടൂർ പോയോ..  മൂന്ന്…  RSS അല്ല കൊ,ല,പാ,ത,ക,ത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊ,ന്ന,ത്..   നാല് . RSS ആണ് കൊ,ല,പാ,ത,കത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?
അഞ്ച് … സിപിഎം നേതാവ് അ,റ,സ്റ്റിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ..
ആറ്..  വെഞ്ഞാറമൂട് കേ,സ് പോലെ ഇതും തേച്ച് മാച്ചു കളയുമോ… എന്നും രാഹുൽ ചോദിക്കുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *