
സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ് ! കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയത് ! നടി ഷീല
മലയാള സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ, ഷീല ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, ഇന്നും അഭിനയ രംഗത്തും പൊതുപ്രവർത്തന രംഗത്തും ഷീല സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ ഷീല മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് താരം പറഞ്ഞു.
നടിയുടെ ആ വാക്കുകൾ ഇങ്ങനെ, ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്, ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.ഹേമാ കമ്മിഷൻ റിപ്പോർട്ടിന്റെപേരിൽ എത്ര വിമർശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിർത്തുനിൽക്കുന്നുവെന്നും ഷീല പറഞ്ഞു.

അതേസമയം അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ അവരുടെ വാക്ക് ഇങ്ങനെ, നാല് തലമുറക്ക് ഉള്ളത് സമ്പാദിച്ചു. ഇനിയൊരു ജൻമം എനിക്ക് വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജൻമമെടുക്കുന്നത്. എന്റെ എല്ലാ അശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തിയാണ്. ഞാൻ എന്റെ വിൽ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എഴുതിയിട്ടുണ്ട്.
ഞാൻ മ,രി,ച്ചു,ക,ഴി,ഞ്ഞാല്‍ തന്റെ ശ,രീ,രം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നാണ് ഷീല പറയുന്നത്. പുഴു കുത്തി കിടക്കുന്നതിനേക്കാള്‍ തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കണമെന്നാണ് ആഗ്രഹം എന്നും ഷീല പറഞ്ഞു. ഹിന്ദു സംസ്കാരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണെന്നും, ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ താന്‍ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും ഷീല പറഞ്ഞു.
Leave a Reply