
അത്ര നല്ല കുട്ടി ആണ് സംവൃത, നമ്മുടെ വീട്ടിലെ കുട്ടി എന്ന് വിളിക്കാൻ ആകുന്ന ഒരു പെൺകുട്ടി, സംവൃതയെ കുറിച്ച് ജയസൂര്യ !
ഒരു സമയത്ത് മലയാള സിനിമയിൽ മുൻ നിര നായികമാരിൽ ഒരാളായിരുന്നു സംവൃത. ഒരുപിടി മികച്ച സിനിമകളിടെ ഭാഗമായിരുന്ന സംവൃത വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ സംവൃതയെ കുറിച്ച് നടൻ ജയസൂര്യ മുമ്പൊരിക്കൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു എങ്കിൽ അവനെക്കൊണ്ട് ഉറപ്പായും ഞാൻ സംവൃതയെ വിവാഹം ചെയ്യിപ്പിക്കുമായിരുന്നു എന്നാണ് ഒരിക്കൽ ജയസൂര്യ പറഞ്ഞത്.
ജയസൂര്യയുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു എങ്കിൽ സംവൃതയെകൊണ്ട് കെട്ടിക്കുമായിരുന്നു . നമ്മുടെ വീട്ടിലെ കുട്ടി എന്ന് വിളിക്കാൻ ആകുന്ന ഒരു പെൺകുട്ടി ആണ് സംവൃത. വെറും വാക്കല്ല എനിക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ അത് ചെയ്തേനെ. കാരണം അത്രയും നല്ല കുട്ടിയാണ് സംവൃത. സിനിമ തലയ്ക്ക് പിടിക്കാത്ത ഒരു കുട്ടിയാണ്. ചിലർക്ക് സിനിമയിൽ വന്നു കുറച്ചു കഴിയുമ്പോൾ ആറ്റിട്യൂട് മാറും എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാൽ സംവൃത അങ്ങനെ ഒരു ആളേ അല്ല- എന്നും ജയസൂര്യ പറഞ്ഞിരുന്നു.

ജയസൂര്യക്ക് ഒപ്പം ഒന്നിൽ കൂടുതൽ സിനിമകൾ സംവൃത ചെയ്തിട്ടുണ്ട്, ജയസൂര്യ മാത്രമല്ല പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുമായും സംവൃതക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്, സംവൃത നാട്ടിൽ വരുമ്പോൾ ഇവർ നാലുപേരും ഒരുമിച്ച് കൂടാറുണ്ട്. സംവൃത സിനിമയിലേക്ക് തിരികെ വന്നപ്പോൾ പൃഥിരാജൂം ജയസൂര്യയും നടിയെകൊണ്ട് കേക്ക് മുറിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സംവൃത ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് അമേരിക്കയിൽ സ്ഥിരതാമസമാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. ഇടയ്ക്ക് ലാൽ ജോസിന്റെ നേതൃത്വത്തിൽ നടത്തിയ നായിക നായകൻ റിയാലിറ്റി ഷോയിൽ മെന്ററായും സംവൃത എത്തിയിരുന്നു.
Leave a Reply