നമ്മുടെ വീട്ടിലെ കുട്ടി എന്നൊക്കെ പറയാം ! എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അവനെ കൊണ്ട് സംവൃതയെ കെട്ടിക്കുമായിരുന്നു ! ജയസൂര്യ ഇഷ്ട താരത്തെ കുറിച്ച് പറയുന്നു !

ജയസൂര്യ എന്ന നടൻ മലയാള സിനിമക്കും മലയാളികൾക്കും എന്നും പ്രിയങ്കരനാണ്, ഒരു നടൻ എന്ന നിലയിൽ കരിയറിൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായി സംസഥാന പുരസ്കരങ്ങൾ വരെ നേടിയെടുത്ത ജയസൂര്യ എന്ന നടന്റെ വളർച്ച ഏതൊരു സാധാരണക്കാരനും പ്രചോദനമാണ്. വിനയൻ സംവിധാനം ചെയ്ത് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ കൂടി നായകനായി എത്തിയ ജയസൂര്യ അതിനുംമുമ്പ് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. കോമഡിയും അതുപോലെ സീരിയഡ് വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയുടെ വിജയത്തിന്റെ തിളക്കത്തിലാണ്.

അതുപോലെ ഇപ്പോഴതാ സിനിമ മേഖലയിലെ തന്റെ ഇഷ്ട താരത്തെ കുറിച്ച് ജയസൂര്യ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരുപാട് നായികമാർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് എങ്കിലും അതിൽ അന്നും ഇന്നും തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയതും അതുപോലെ തന്നെ ആ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നതുമായ ഒരേ ഒരാൾ മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളെന്നാണ് ജയസൂര്യ പറയുന്നത്.

അത് വേറെ ആരുമല്ല നടി സംവൃത സുനിൽ തന്നെയാണ്, സംവൃതയെ കുറിച്ച് ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ, സംവൃതയെ നമ്മുടെ വീട്ടിലെ കുട്ടിയെന്നൊക്കെ വേണമെങ്കിൽ‌ പറയാം. എനിക്കൊരു സഹോദരനൊക്കെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചേനെ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അത്രയും ഭയങ്കര നല്ല കുട്ടിയാണ് സംവൃത. സിനിമ തലയ്ക്ക് പിടിക്കാത്തൊരു കുട്ടിയാണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ്.

കൂടുതൽ പേരും സിനിമയിൽ വന്ന് കുറച്ച് കഴിയുമ്പോൾ ആറ്റിറ്റ്യൂഡ് മാറാറുണ്ട്. പക്ഷെ സംവൃത അങ്ങനെയൊരാളേയല്ല, അവൾ അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത എല്ലാവർക്കും ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു കുട്ടിയാണ്. ഇന്നും ഞങ്ങൾ തമ്മിൽ ആ സൗഹൃദം അതുപോലെ തുടരുന്നുണ്ട്, അതുപോലെ സംവൃതയും ഈ സൗഹൃദത്തെ കുറിച്ച് പറഞ്ഞിരുന്നു. സിനിമയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കലാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. താൻ എപ്പോൾ നാട്ടിൽ എത്തിയാലും അപ്പോൾ എല്ലാവരുമായി കാണാറുണ്ട് എന്നും ആ സൗഹൃദം ഞങ്ങൾ തുടർന്ന് കൊണ്ടുപോകുന്നുണ്ട് എന്നും സംവൃതയും പറഞ്ഞിരുന്നു.

വിവാഹ ശേഷം ഭർത്താവിനൊപ്പം വിദേശത്ത് താമസമാക്കിയ സംവൃത ഇപ്പോൾ രണ്ടു ആൺ മക്കളുടെ അമ്മ കൂടിയാണ്. സംവൃത നാട്ടിൽ വരുമ്പോൾ ഇവർ നാലുപേരും ഒരുമിച്ച് കൂടാറുണ്ട്. സംവൃത സിനിമയിലേക്ക് തിരികെ വന്നപ്പോൾ പൃഥിരാജൂം ജയസൂര്യയും നടിയെകൊണ്ട് കേക്ക് മുറിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *