റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്, അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ട് ! ജയസൂര്യ !

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ഒരു നിത്യ വാർത്താ വിഷയം തന്നെയാണ്, ഇപ്പോഴിതാ ആക്കുളത്തിന് സമീപത്തായി നടുറോഡിൽ ഒരു ഗർത്തം രൂപപ്പെട്ടത് വീണ്ടും വലിയ വിവാദങ്ങൾക്ക് കാരണമാകുകയാണ്. റോഡ് കേന്ദ്ര സർക്കാർ ന്റെ കഴക്കൂട്ടം ദേശീയ പാതയിൽ ആണ്… ഉത്തരവാദി മോദിജിയാണ് എന്നും വിമർശിക്കുന്നവർ ഉണ്ട്.  പലരും മന്ത്രി മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. കേരളത്തിലെ മോശമായ റോഡുകൾ ഒരു ചർച്ച ആയതോടെ ഇതിന് മുമ്പ് പൊതുമരാമത്ത്  മന്ത്രി മുഹമ്മദ് റിയാസിനെ തന്നെ വേദിയിൽ ഇരുത്തികൊണ്ട് നടൻ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും  ഏറെ ശ്രദ്ധ നേടുന്നത്.

എല്ലാപ്രവിശ്യത്തെപോലെയും, ചടങ്ങിൽ അഥിതിയായായി എത്തിയ ജയസൂര്യ പൊതുവേദിയിൽ തന്നെയാണ് തന്റെ വിമർശനം രേഖപെടുത്തിയത്. കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിന്റെ സാനിധ്യത്തിൽ തന്നെയാണ് ജയസൂര്യ പറഞ്ഞത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോള്‍ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹു. എംഎൽഎ വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു.

എന്നാൽ അദ്ദേഹത്തിനുള്ള മറുപടി എന്നപോലെ ജയസൂര്യ പറഞ്ഞത് ഇങ്ങനെ, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നത്തേയും പോലെ ഒഴിവുകെഴിവുകള്‍ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ഇപ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ്. തന്റെ തുറന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ജയസൂര്യ കർഷകരുടെ വിഷയത്തെ കുറിച്ച് കൃഷിമന്ത്രിയുടെ സാനിധ്യത്തിൽ പ്രതികരിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *