കൃഷി ആവശ്യമില്ലെന്നാണ് ഒരു മന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് ! കേന്ദ്രസർക്കാർ നൽകുന്ന പണമാണ് ! അത് സംസ്ഥാന സര്‍ക്കാർ വകമാറ്റുകയാണ് ! കൃഷ്ണപ്രസാദ്‌ !

കഴിഞ്ഞ ദിവസം നടന്ന കർഷക ആത്മഹത്യയിൽ കേരളമൊട്ടാകെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു, പ്രതിപക്ഷവും ബിജെപിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കടബാധ്യതയെ തുടർന്ന് ആലപ്പുഴയിലെ നെൽ കർഷകൻറെ  ആത്മഹത്യ ഏറെ വിഷമകരമാണെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. നാടിന്റെ നട്ടെല്ലായ കർഷകനെയാണ് നഷ്ടപ്പെട്ടത്. നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് പണം ബാങ്ക് വായ്പയായിട്ടാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നിശ്ചിത സമയത്തിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ ഞങ്ങള്‍ക്കു സിബിൽസ്കോർ നഷ്ടപ്പെടുകയാണ്. പിന്നീട് കുഞ്ഞുങ്ങളുടെ പഠനത്തിനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ബാങ്കിനെ സമീപിക്കുമ്പോഴാണ് വായ്പ എടുത്തിട്ടുണ്ടെന്നു മനസ്സിലാകുന്നത്. അപ്പോഴാണ് നെല്ലിന്റെ പണമായി ലഭിച്ചത് വായ്പയാണെന്ന് തിരിച്ചറിയുന്നത്. ലഭിച്ച പണം വായ്പയാണെന്ന് താൻ ചാനൽചർച്ചയിലൂടെ പറഞ്ഞപ്പോഴാണല്ലോ കേരള സമൂഹം അറിഞ്ഞതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ജയസൂര്യയുടെ പ്രസംഗത്തിന്റെ പേരില്‍ തന്നെ ആക്രമിച്ചത് ഇതേ വിഷയത്തിലാണെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.

ഇതേ വിഷയം മാസങ്ങൾക്ക് മുമ്പ് കൃഷിമന്ത്രി ഇരിക്കുന്ന അതെ വേദിയിൽ നടൻ ജയസൂര്യ പറഞ്ഞതാണ്. അദ്ദേഹം നിലവിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി പഠിച്ച ശേഷമാണ് അത് വേദിയിൽ പറഞ്ഞത്. അദ്ദേഹത്തിന് കർഷകനെന്ന നിലയിൽ എന്നെ മാത്രമാണ് അറിയുന്നത്. അതുകൊണ്ടാണ് എന്റെ പേര് പരാമർശിച്ചത്. പിറ്റേദിവസം എനിക്കു പണം ലഭിച്ചെന്നു പ്രചാരണം നൽകി എന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചത്. അതുപോലെ മന്ത്രി അടക്കം ജയസൂര്യയെ പരസ്യമായി പരിഹസിക്കുകയായിരുന്നു. അദ്ദേഹം നല്ല നടനാണ്, നല്ല തിരക്കഥ ആയിരുന്നു, പക്ഷെ ജയസൂര്യയുടെ ആ സിനിമ പൊട്ടിപോകുകയാണ് ഉണ്ടായെന്നാണ് മന്ത്രി പരിഹസിച്ചത്.  പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണം എന്നാണ് ജയസൂര്യ അന്ന് വേദിയിൽ പറന്നത്. എനിക്കു പണം ലഭിക്കാനല്ല, ഇവിടുത്തെ കർഷകരെല്ലാം സമരം ചെയ്തത്. നെല്‍ കർഷകർക്കു വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്തത്.

കർഷകരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണ്. കേരളത്തിൽ കൃഷി ആവശ്യമില്ലെന്നാണ് ഒരു മന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത്. വളരെ വേദന തോന്നി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി ഇങ്ങനെ പറയുമ്പോൾ ആരാണ് കർഷകനെ സഹായിക്കാനുള്ളതെന്നും കൃഷ്ണപ്രസാദ് ചോദിച്ചു. നാലിൽ മൂന്ന് എന്നുപറയുന്നത് കേന്ദ്രസർക്കാർ നൽകുന്ന പണമാണ്. അത് സംസ്ഥാന സര്‍ക്കാർ വകമാറ്റുകയാണെന്നും കൃഷ്ണപ്രസാദ്‌  പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *