ജയസൂര്യ പറഞ്ഞ പ്രശ്‌നങ്ങളല്ലേ ഇവിടുത്തെ കര്‍ഷകരും പറയുന്നത്, ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരുന്നില്ല എന്നു വേദിയില്‍ തള്ളിയിട്ടു കാര്യമില്ല ! ഷാഫി പറമ്പിൽ !

ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു കർഷകരെ പിന്തുണച്ചുകൊണ്ട് നടൻ ജയസൂര്യ പറഞ്ഞ ചില വാക്കുകൾ, . സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തതിന്റെ പ്രതിഷേധം മന്ത്രി ഉള്ള അതേ വേദിയിൽ തുറന്ന് സംസാരിച്ച ജയസൂര്യ പറഞ്ഞത് ഇങ്ങനെ കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ പറഞ്ഞിരുന്നു. ആറുമാസം മുമ്പ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും ആ പാവങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രിമാർ ഇരുന്ന് വേദിയിൽ തന്നെ അദ്ദേഹം ചൂണ്ടി കാണിച്ചിരുന്നു.

എന്നാൽ ഇതിനു ശേഷം ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും കടക്കെണിയിലാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം പറയണത്. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകളെ ആട്ടി അകറ്റുകയാണ് സര്‍ക്കാരിന്റെ ഈ സമീപനമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാത്തതിലും നെല്ല് സംഭരണം വൈകുന്നതിലും പ്രതിഷേധിച്ച് പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, ജയസൂര്യയെ ആ വേദിയിലേക്കു കൊണ്ടുപോയതും ഉദ്ഘാടനം ചെയ്യിച്ചതുമെല്ലാം ഇവരൊക്കെ തന്നെ അല്ലേ, എന്നിട്ടും അദ്ദേഹം ഒരഭിപ്രായം പറഞ്ഞപ്പോള്‍ വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ‘ജയസൂര്യ പറഞ്ഞ പ്രശ്‌നങ്ങളല്ലേ ഇവിടുത്തെ കര്‍ഷകരും പറയുന്നത്. ഇവിടെയിരിക്കുന്ന കര്‍ഷകര്‍ക്ക് അവര്‍ അളന്ന നെല്ലിന്റെ പൈസ കിട്ടിയോ.. ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരുന്നില്ല എന്നു വേദിയില്‍ തള്ളിയിട്ടു കാര്യമില്ല. ഉള്ള കര്‍ഷകന്റെ തൃപ്തി കണ്ടിട്ടാണ് ഇനി മറ്റൊരാൾ ഇതിലേക്കു കടന്നു വരേണ്ടത്. ഉള്ള കര്‍ഷകര്‍ നടുവൊടിയുന്നതു കാണുമ്പോള്‍ ചെറുപ്പക്കാര്‍ ഇതിനു പിന്നാലെ മാര്‍ച്ച് നടത്തി വരുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

വളരെ മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കർഷകർ കടന്നു പോകുന്നത്, അവരെ അവഗണിക്കുകയാണ്, രണ്ടാംവിളയുടെ പണം കർഷകർക്ക് കിട്ടിയില്ലെന്നും കടം വാങ്ങി ഒന്നാംവിള കൃഷിക്കിറങ്ങിയ കര്‍ഷകരെ കൃഷിവകുപ്പ് കണ്ട മട്ടില്ലലെന്നും ഷാഫി ആരോപിച്ചു. മഴ കനക്കുന്നതിനാല്‍ കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ മിക്ക കർഷകരും. ഈ അവസ്ഥയെല്ലാം അതീജിവിച്ചും കൃഷിയിറക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും കടക്കെണിയിലാക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *