നെല്ലിന്റെ പണം കിട്ടിയില്ല ! കർഷകർ ആ,ത്മ,ഹ,ത്യ ചെയ്തു ! സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തതിൽ ജയസൂര്യയുടെ വാക്കുകൾ !

കർഷകർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് നടൻ ജയസൂര്യ ഒരു വേദിയിൽ പറഞ്ഞപ്പോൾ കൃഷിമന്ത്രി സഹിതം അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു കർഷക ആ,ത്മ,ഹ,ത്യ കൂടി ഉണ്ടായിരിക്കുകയാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തിൽ നിന്നും ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് ഇപ്പോൾ പല കർഷകരും സാമ്പത്തികമായി തകരുകയും മറ്റു വഴികൾ ഇല്ലാതെ അവർ ജീ,വ,ൻ തന്നെ ഉപേക്ഷിക്കുന്നതും.

ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിഷമകരമായ ഒരു വാർത്തയാണ് ശ്രദ്ധനേടുന്നത്. വണ്ടാനം നീലക്കാട്ട് ചിറയില്‍ കെ.ആര്‍. രാജപ്പനാണ് (88) ജീ,വ,,നൊ,ടുക്കിയത്. വി,ഷം കഴിച്ചാണ് അദ്ദേഹം ജീവൻ കളഞ്ഞത്. നെല്‍ക്കര്‍ഷകനായ രാജപ്പന് നെല്ല് കൊടുത്ത ഇനത്തില്‍ ഇനിയും പണം ലഭിക്കാനുണ്ട്. ഇതല്ലാതെ മറ്റു വരുമാനങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല. രാജപ്പനും മകനുംകൂടി നാലുപാടത്ത് മൂന്നേക്കര്‍ നിലമാണുള്ളത്.കഴിഞ്ഞ മേയില്‍ രാജപ്പന്‍ 3621 കിലോ നെല്ലും പ്രകാശന്‍ 1944 കിലോ നെല്ലും കൊടുത്തു. ഇതിനു കിട്ടേണ്ട 157601 രൂപയില്‍ 43206 രൂപ കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ബാക്കി 114395 രൂപ കിട്ടാനുണ്ട്.

കുടുമ്പരമായി തന്നെ അദ്ദേഹം ഏറെ സാമ്പത്തിക വിഷമതകൾ അനുഭവിച്ചിരുന്നു. മൂന്നരമാസത്തോളം മകന്റെ ചികിത്സ നടത്തിയതിന് 10 ലക്ഷം രൂപയോളം ചെലവായി. തുടര്‍ചികിത്സക്കായി അടുത്താഴ്ച വീണ്ടും പോകാനിരിക്കുകയായിരുന്നു. മകന്റെ അസുഖവും കടബാധ്യതയുമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പറയുന്നു. അദ്ദേഹത്തിന്റെ ഈ വിയോഗം ഏവരെയും വളരെ വിഷമിപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇപ്പോൾ വീണ്ടും ജയസൂര്യയും നടൻ കൃഷ്ണപ്രസാദും പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തതിന്റെ പ്രതിഷേധം മന്ത്രി ഉള്ള അതേ വേദിയിൽ തുറന്ന് സംസാരിച്ച ജയസൂര്യ പറഞ്ഞത് ഇങ്ങനെ കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ പറഞ്ഞിരുന്നു. ആറുമാസം മുമ്പ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും ആ പാവങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും ചൂണ്ടി കാണിച്ചിരുന്നു.

എന്നാൽ കൃഷി മന്ത്രി പി പ്രസാദും, ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ജയസൂര്യയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ താൻ സമരം ചെയ്യുന്നതും ജയസൂര്യ പറഞ്ഞതും സാധാരക്കാരായായ അനേകം കർഷകരെ കുറിച്ചാണ്, സാധാരക്കാരായ ചെറിയ കർഷകർക്ക് ഇപ്പോഴും ആ നെല്ലിന്റെ പണം കിട്ടിയിട്ടില്ലെന്നും സർക്കാർ അവരെ തഴയുകയാണ് എന്നും, കർഷക ആത്മഹത്യകൾ ഉണ്ടാകുമ്പോൾ പോയി ഒരു റീത്ത് വെച്ചത് കൊണ്ട് ഒരു കാര്യവുമില്ല എന്നും കൃഷ്ണപ്രദാസ് പറഞ്ഞിരുന്നു. പറഞ്ഞ വാക്കിൽ താൻ ഉറച്ചു തന്നെ നിൽക്കുമെന്ന് ജയസൂര്യയും പ്രതികരിച്ചു. ജയസൂര്യക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയ ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *