
എന്റെ ജീവിതത്തിലെ വലിയ തീരുമാനങ്ങൾക്ക് കാരണക്കാരൻ, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം ! നവ്യ നായർ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിന്ന നവ്യ ഇപ്പോൾ സിനിമയിലും അതുപോലെ തന്റെ നൃത്ത വേദികളിലും സജീവമായി മാറുകയാണ്. ഇപ്പോഴിതാ മകൻ സായികൃഷ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് നടി നവ്യ നായർ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. സായിയുടെ പതിനാലാമത്തെ പിറന്നാളാണ്. ഇത് വരെയുള്ള പിറന്നാൾ കുട്ടിയെ പോലെ കണ്ടാണ് ഞങ്ങൾ ആഘോഷിച്ചത്. പതിമൂന്നാമത്തെ പിറന്നാൾ ആഘോഷിച്ച ശേഷം ഇനി എല്ലാവരെയും വിളിച്ച് ആഘോഷിക്കേണ്ട, സിംപിളായി ഫ്രണ്ട്സൊക്കെ മതിയെന്ന് അവനെന്നോട് പറഞ്ഞിരുന്നെന്ന് നവ്യ പറയുന്നു.
എന്നാൽ ഇത്തവണ വളരെ വ്യസ്തമായി പിറന്നാൾ ടാസ്ക് ആണ് നവ്യ മകന് നൽകിയത്. പിറന്നാളിനോടനുബന്ധിച്ച് 25,000 രൂപ മകന് നവ്യ സമ്മാനമായി കൊടുത്തു. ഈ പണം മകൻ എന്തൊക്കെ വാങ്ങാൻ ചെലവഴിക്കുന്നു എന്ന് നോക്കാമെന്നും നവ്യ പറഞ്ഞു. ഇതുവരെ മകൻ എന്റെ കൂടെയല്ലാതെ ഒരു സ്ഥലത്തും ഒരു സാധനവും വാങ്ങാൻ അവൻ പോയിട്ടില്ല. ഏതെങ്കിലും ഫ്രണ്ട്സിന്റെ ബർത്ത്ഡേയ്ക്ക് അമ്മയുടെ കൂടെ പോയി അവർക്ക് ഗിഫ്റ്റ് വാങ്ങിക്കും. ഇത്തവണ അവന്റെ ഉത്തരവാദിത്വത്തിൽ അവന്റെ പഴ്സിൽ പൈസ വെച്ച് കൊടുത്ത് വിടുകയാണ്. ഇത്രയും വലിയ തുക അവന് കൈകാര്യം ചെയ്ത് അവന് പരിചയമില്ലെന്ന് നവ്യ പറയുന്നു.

പക്ഷെ മകൻ എന്താകും വാങ്ങുക എന്നറിയാൻ നവ്യ വളരെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കൈയിലുള്ള പൈസയിലും കൂടുതലും വാങ്ങുമോ എന്നറിയില്ല. ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകില്ല. ഷോപ്പിംഗിന് പോകാൻ ഇഷ്ടമല്ല. പോകാൻ പറഞ്ഞാൽ അമ്മേ, അമ്മയും കൂടെ വരുമോ എന്ന് പറയും. അത് മാറണമല്ലോ. ഇപ്പോൾ തന്നെ അവൻ വലിയ കുട്ടിയായി. രാത്രിയിൽ ദുസ്വപ്നം കണ്ട് പേടിക്കുമ്പോൾ സായ് കുട്ടനാണ് എനിക്ക് കൂട്ട് കിടക്കുന്നത്.
എന്റെ മോൻ എന്റെ അരികിൽ ഉണ്ടെങ്കിൽ ഞാൻ നന്നായി ഉറങ്ങും. ഇനി അവന് ഒരു വ്യക്തിയെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന്റെ ആദ്യ സ്റ്റെപ് ആകട്ടെ ഇതെന്നും നവ്യ നായർ പറഞ്ഞു. 21039 രൂപയ്ക്ക് നവ്യയുടെ മകൻ ജിം സാമഗ്രികൾ വാങ്ങി. സ്വന്തം കൈയിൽ നിന്നും കുറച്ച് കൂടെ പണമെടുത്ത് ബാക്കിയുള്ള തുക ഗാന്ധി ഭവനിൽ സംഭാവന ചെയ്യുകയും ചെയ്തു. നല്ല മനുഷ്യനായി, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
നിന്നെ കുറിച്ച് വേറെ ആഗ്രഹങ്ങളൊന്നും ഈ അമ്മയ്ക്കില്ല. നീ എന്റെ മകനായതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരനായ എന്റെ വാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നെന്ന് പറഞ്ഞാണ് നവ്യ വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് സായിക്ക് ആശംസകൾ അറിയിക്കുന്നത്.
Leave a Reply