
‘അയ്യപ്പന് വാവരുമായി യാതൊരു ബന്ധവുമില്ല’ ! വാവർ നട ഉടനെ പൊളിച്ചു മാറ്റണം ! ഇക്കാര്യം ശബരിമലയെ ദേവപ്രശ്‌നങ്ങളിൽ ഉൾപ്പെടെ തെളിഞ്ഞതാണ് ! വിജി തമ്പി !
മലയാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകൻ എന്നതിനപ്പുറം വിജി തമ്പി ഇന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം, ഇപ്പോഴിതാ ശബരിമലയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നടത്തിയ ചില പ്രസ്താവനകൾ ഏറെ വിവാദമായി മാറുകയാണ്. കുറച്ചുദിവസം മുമ്പാണ് വിജി തമ്പി വാവർ നടയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. അയ്യപ്പന് വാവർ എന്ന സങ്കൽപ്പവുമായി ബന്ധമില്ലെന്നും ഇക്കാര്യം ശബരിമലയെ ദേവപ്രശ്‌നങ്ങളിൽ ഉൾപ്പെടെ തെളിഞ്ഞതാണെന്നും വിജി തമ്പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളും വിജി തമ്പി ഉന്നയിച്ചിരുന്നു.
ഇത് തന്റെ സ്വന്തം അഭിപ്രായം മാത്രമല്ലെന്നും, ഇതേ കാര്യം കഴിഞ്ഞ മൂന്ന് ദേവപ്രശ്‌നങ്ങളിലും ഇത് തെളിഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാൽ ദേവ പ്രശ്‌നത്തിൽ തെളിഞ്ഞ കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ മതേതരത്വത്തിന് പ്രശ്‌നമാണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. അതുകൊണ്ട് വാവർ നട പൊളിച്ചുനീക്കണമെന്നും അതിന് ദേവസ്വം ബോർഡ് തയ്യാറാകണമെന്നും വിജി തമ്പി ആവശ്യപ്പെട്ടിരുന്നു. വാവർ പള്ളിയിൽ പോവുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തണമെന്നും വിജി തമ്പി പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഈ പരമാര്ശത്തിനെതിരെ അദ്ദേഹത്തിനെതിരെ ഹൈക്കോടതി അഭിഭാഷകനായ അനൂപ് വി ആർ ഹൈക്കോടതിയിൽ പരാതി നല്കിയിട്ടുണ്ട്. അതുപോലെ അടുത്തിടെയാണ് അദ്ദേഹം ദേവസ്വം ബോർഡിനെതിരെയും രംഗത്ത് വന്നിരുന്നത്, ഈശ്വര വിശ്വാസിയല്ലാത്ത ഒരാൾ എന്തിനാണ് ക്ഷേത്രങ്ങൾ ഭരിക്കുന്നത്. ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണ്. അവരുടെയാണ് ക്ഷേത്രം. കേരളത്തിൽ ക്ഷേത്ര വിമോചനത്തിനു ദേശീയ തലത്തിൽ നീക്കം ആസൂത്രണം ചെയ്ത് സംഘപരിവാരാണ്. രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന, ഹിന്ദ്വത്ത്വത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷേത്രങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യണമെന്നതായിരുന്നു വിഎച്ച്പിയുടെ നിലപാട്. അതിൽ രാഷ്ട്രീയമില്ലെന്നും വിജി തമ്പി പറഞ്ഞിരുന്നു.
Leave a Reply