‘ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്’ ! തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കികൊടുത്തത് സ്വന്തം കാശ് എടുത്താണ് ! ഇത്തവണ വിജയം ഉറപ്പ് ! വിജി തമ്പി പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ സജീവമായ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. അദ്ദേഹം തൃശൂര് നിന്നും വീണ്ടും ജനവിധി തേടുകയാണ്, അദ്ദേഹത്തെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്ത് വരുന്നുണ്ട്, ഇപ്പോഴിതാ സംവിധായകൻ വിജി തമ്പി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തൃശൂരിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിജി തമ്പി പറയുന്നത്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണെന്നും മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെടുമെന്നും വിജി തമ്പി പറഞ്ഞു. രാഷ്ട്രീയം ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതിൽനിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി.

സുരേഷ് രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജനസേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധമുള്ള ആളാണ് അദ്ദേഹം. തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽനിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി. തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊ,ഴിഞ്ഞു, അതിൽ നഷ്ടം അവർക്കു മാത്രമാണ്. അത് തൃശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽനിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും വിജി തമ്പി പറഞ്ഞു.

വിജി തമ്പി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം ‘ജയ് ശ്രീറാം’ എന്ന സിനിമയുടെ ചിത്രീകരണ തിരിക്കുകളിലാണ്.വിഷ്ണു വര്‍ധന്‍റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യയുടെ സിനിയുടെ ബാനറില്‍ പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിജി തമ്പി കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *