എന്നെ മുന്നോട്ട് നടത്തുന്ന ശക്തി, എന്റെ അമ്മ ! സ്ട്രോക്ക് ആണ് അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത് ! മോഹൻലാൽ പറയുന്നു

മലയാളികളുടെ സ്വന്തം ലാലേട്ടൻ ഇന്നും തന്റെ അഭിനയ സിദ്ദികൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തന്റെ പുതിയ സിനിമകളുടെ തിരക്കുകളിലാണ്, ലാലേട്ടനെ പോലെ തന്നെ മലയാളികൾക്ക് എന്നും പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. അടുത്തിടെ അദ്ദേഹത്തിന്റെ അമ്മയുടെ ജന്മദിനമായിരുന്നു, മുമ്പൊരിക്കൽ അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു..

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,  സ്ട്രോക്ക് ആണ് അമ്മയുടെ ആരോഗ്യ നല്ല വഷളാക്കിയത്. അതിനുശേഷം കൊച്ചയിലെ വീട്ടിൽ ആണ് ലാലേട്ടന്റെ അമ്മയുള്ളത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത്.

എന്റെ മറ്റൊരു അമ്മയായ അമൃതാന്ദമയിയുടെ അമൃത ഹോസ്പിറ്റൽ ഉള്ളതുകൊണ്ടാണ് എനിക്ക് എന്റെ അമ്മയെ ഇങ്ങനെയെങ്കിലും കാണാൻ കഴിയുന്നതെന്നും ഒരിക്കൽ ജോൺ ബ്രിട്ടാസിനോട് സംസാരിക്കവെ ലാലേട്ടൻ പറഞ്ഞത്. ആരോഗ്യത്തോടെ കുട ചൂടി നടന്നും, ബസ് കയറിയും ഒക്കെ  യാത്ര ചെയ്യുന്ന അമ്മമാരെ കാണുമ്പോഴും, ഓടിനടന്ന് എല്ലാം ചെയ്യുന്ന അമ്മമാരേ കാണുമ്പോഴും എനിക്ക് എന്റെ അമ്മയും ഇങ്ങനെ ഇരിക്കേണ്ട ആളായിരുന്നുവെന്ന് ഓർക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അവർ ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്ത് അവരെ ഒരുപാട് യാത്രകൾ കൊണ്ടുപോണം, നല്ല ഓർമ്മകൾ അവർക്ക് നമ്മൾ സമ്മാനിക്കണം, അവർ ഇല്ലാതാകുന്ന ലോകത്ത് നമ്മൾ ആരുമല്ലാതെയാകും എന്നും ലാലേട്ടൻ പറയുന്നു..

അമ്മയുടെ ആ പഴയ കുട്ടിയായി കഴിയാനാണ് ഞാൻ ജീവിതത്തിൽ എന്നും ആഗ്രഹിക്കുന്നത്.. എന്നും അദ്ദേഹം പറയുമ്പോൾ മകനെ കുറിച്ച് അമ്മയും മുമ്പൊരിക്കൽ പറഞ്ഞിരുന്നതിങ്ങനെ, ലാലു വീട്ടിലും നല്ല കുസൃതി ആണ്. കട്ടിലിൽ കിടന്നു മറിയുകയും ചാടുകയും ഒക്കെ ചെയ്യും. മുറ്റത്തൊക്കെ ഓടും, മരത്തിലൊക്കെ കയറും. കുതിരപ്പുറത്ത് പോകുവാണ് എന്ന് സങ്കല്പിച്ചുകൊണ്ട് ഇറങ്ങി ഓടും റോഡിലേക്ക്. ചെറുപ്പത്തിൽ ഇതൊക്കെ ആയിരുന്നു പരിപാടികൾ. പോയപോലെ കുതിരപ്പുറത്ത് തിരിച്ചുവരും. ഭ്രമങ്ങൾ എന്ന് പറയാനുള്ളത് കൂടുതലും ഡ്രെസുകളോട് ആണ്. ഒരുപാട് ഡ്രെസുകൾ വാങ്ങാൻ ഇഷ്ടമാണ്.

അവൻ അന്നും അത്യാവിശം പഠിക്കുന്ന ഒരു കുട്ടിയായിരുന്നു, ട്യൂഷനൊക്കെ ഉണ്ടായിരുന്നു ലാലുവിന്. ഒരുപാട് നിർബന്ധിച്ച് പഠിപ്പിക്കേണ്ടി ഒന്നും വന്നിട്ടില്ല. ഒരു കാര്യം പറഞ്ഞുകൊടുത്താൽ മനസിലാവുന്ന കൂട്ടത്തിലുള്ള ആളാണ് എന്നും അമ്മ ശാന്താ കുമാരി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *