
‘ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം മതി’ ! അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്നു ! സന്ദീപ് വാര്യർ
സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നത് വലിയ വാർത്തയായിരുന്നു, ഇപ്പോഴിതാ ന്ദുഭവനങ്ങളില് ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം പവിത്രമായ ഈ മണ്ഡലകാലത്ത് ഹിന്ദു വീടുകളിൽ മകരനക്ഷത്രം തെളിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഒരു പൂജ സ്റ്റാറിന്റെ പരസ്യത്തെ വിമർശിച്ചുകൊണ്ട് സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം എന്നും സന്ദീപ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സന്ദീപിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും . എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക..

ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം എന്നും സന്ദീപ് കുറിച്ചു.
ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന ശേഷം സന്ദീപ് പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ, വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ ഞാൻ. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു ഞാൻ ഇത്രയും നാൾ. സാധാരണക്കാരായ ജനപക്ഷത്തിനൊപ്പം നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു. സ്നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യര്‍ പാലക്കാട്ട് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു….
Leave a Reply