നെടുമണ്ണൂർ എൽപി സ്കൂളിൽ സ്വന്തം സ്ഥലത്ത് സ്വന്തം വിശ്വാസപ്രകാരമുള്ള ഗണപതി ഹോമം നടത്തുന്നത് തെറ്റായ കാര്യമാണോ ! ഹിന്ദു സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണം ! സന്ദീപ്

നെടുമണ്ണൂർ എൽപി സ്കൂളിൽ പുതിയ ബിൽഡിംഗ് പണിയുന്നതിന് മുമ്പ് മാനേജർ ഗണപതി ഹോമം നടത്തിയതിനെതിരെ വലിയ പ്രതിഷേധം നടക്കുകയും പോലീസ് കേസ് ആകുകയും ചെയ്തിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇത് ഒരിക്കലും തെറ്റായ കാര്യമല്ലെന്നും ഹിന്ദു സമൂഹം ഇതിനെതിരെ ഒറ്റകെട്ടായി നിൽക്കണമെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, കോഴിക്കോട് കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്കൂളിൽ പുതിയ ബിൽഡിംഗ് പണിയുന്നതിന് മുമ്പ് മാനേജർ ഗണപതി ഹോമം നടത്തുന്നു. അത് സിപിഎമ്മുകാർ തടയുന്നു . പിണറായി പോലീസ് എത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുക്കുന്നു. സ്വന്തം സ്ഥലത്ത് സ്വന്തം പണം കൊണ്ട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കും മുമ്പ് സ്വന്തം വിശ്വാസപ്രകാരമുള്ള ആരാധന ക്രമം നടത്താനുള്ള അവകാശം പോലും കേരളത്തിലെ ഹിന്ദുവിനില്ലേ..

കേരളത്തിലെ ഇതര സമുദായങ്ങൾ അവരവരുടെ സ്ഥാപനങ്ങളിൽ അവരവരുടെ ആരാധനാ രീതി അനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ ചടങ്ങുകൾ നടത്തുമ്പോൾ സിപിഎം തടയുമോ.. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി സിപിഎം അക്രമത്തെ തള്ളിപ്പറയണം . അതല്ലെങ്കിൽ നാളെ നമ്മുടെ മക്കളുടെ വിവാഹത്തിന് ഗണപതി ഹോമം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാവും എന്നും സന്ദീപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു..

അതേസമയം ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ മാസം 13 ന് രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്കൂൾ മാനേജരുടെ മകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

എന്നാൽ ഇത്തരത്തിൽ ഒരു പൂജ സ്‌കൂളിൽ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ പൂജ പതിവില്ല. സ്കൂൾ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവർക്കെതിരെ എഇഒയ്ക്ക് പരാതി നൽകുമെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *