സർക്കാരിനെ വിമർശിച്ച എംടി നട്ടെല്ലുള്ള എഴുത്തുകാരനായിരുന്നു ! ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് അത് മനസിലാക്കാൻ കഴിയില്ല ! ജോയ് മാത്യു

മലയാള സാംസ്കാരിക രംഗത്ത് എം ടി വാസുദേവൻ പിള്ള എന്ന നാമധേയം സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടതാണ്, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താൻ കഴിയാത്ത വിടവാണ്. ഇപ്പോഴിതാ മുമ്പൊരിക്കൽ അദ്ദേഹം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെണ് കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണച്ച് അന്ന് നടൻ ജോയ് മാത്യുവും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

ആ വാക്കുകൾ ഇങ്ങനെ, രാ,ഷ്‌,ടീയം, അല്ലങ്കിൽ  പൊതുപ്രവർത്തനം എന്നാൽ എന്താണ്, അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ പണ്ടെന്നോ കുഴിവെട്ടി മൂടി. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു.  തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു..

ഇതിനെ പിന്തുണച്ച് ജോയ് മാത്യു പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. ഴുത്തുകാരൻ എന്നാൽ.. എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്‌ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് .സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!) എന്നും അദ്ദേഹം കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *