
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് ! സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ! മമ്മൂട്ടി
മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപെട്ട പേരാണ് എം ടി വാസുദേവൻ നായർ. വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ നമ്മോട് വിടപറഞ്ഞിരിക്കുകയന. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ അർപ്പിച്ച എം.ടിയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു എം.ടി.
ഇപ്പോഴിതാ തന്റെ പ്രിയ ഗുരു നാഥന്റെ വേർപാടിൽ നടൻ മമ്മൂട്ടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ആ വാക്കുകൾ ഇങ്ങനെ, ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്.. സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു. എന്നാൺ മമ്മൂക്ക കുറിച്ചത്..
മമ്മൂട്ടി എന്ന കലാ പ്രതിഭയെ ഒരു വടക്കൻ വീരഗാഥയിലൂടെ ഉന്നതിയിൽ എത്തിച്ച നിളയുടെ കഥാകാരന് എം.ടി. വാസുദേവൻ നായർ..പ്രണാമം.. എന്നാണ് മമ്മൂട്ടിയുടെ ഈ കുറിപ്പിന് ആരാധകർ നൽകുന്ന കമന്റ് ! എം.ടി. വാസുദേവൻ നായർ.. പ്രണാമം
Leave a Reply