
ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാന്‍ മനസ്സിലാക്കി’ ! കുറിപ്പുമായി അപർണ്ണ ദാസ് !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി അപർണ്ണ ദാസ്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ആരാധകരുള്ള നായികയാണ് അപർണ്ണ, ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. ശേഷം വിജയിയുടെ ബീസ്റ്റ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് അപർണ്ണ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത്. ശേഷം ടാഡ എന്ന തമിഴ് ചിത്രം സൂപ്പർ ഹിറ്റായതോടെ തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് അപർണ്ണ പ്രിയങ്കരിയായി മാറി. ഈ വർഷം ഏപ്രില്‍ 24 ആയിരുന്നു, അപർണ്ണയുടെയും നടൻ ദീപക് പറമ്പോലിന്റെയും വിവാഹം നടന്നത്.
പ്രണയ വിവാഹമായിരുന്നു. മനോഹരം എന്ന വിനീത് ശ്രീനിവാസന് ചിത്രത്തില്‍ ദീപക്കും അപർണ്ണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ 2024 എന്ന വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് നല്ല ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. മികച്ചതും കലാമൂല്യവുമുള്ള ചിത്രങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമകളും ഈ വര്‍ഷം സംഭവിച്ചു. പല താരങ്ങള്‍ക്കും ഇതൊരു നല്ല വര്‍ഷം തന്നെയായിരുന്നു. തന്റെ ഈ വര്‍ഷം എങ്ങനെയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അപര്‍ണ ദാസ്.

അപർണ്ണ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഈ വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവര്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം എനിക്ക് വളരെ സവിശേഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി, ഉയര്‍ച്ച – താഴ്ചകള്‍ സംഭവിച്ചു. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാന്‍ മനസ്സിലാക്കി’
‘ഞാന്‍ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്നേഹിച്ചു തുടങ്ങി. നമ്മള് കാണിക്കുന്നതോ, മറ്റുള്ളവര്‍ പുറമെ പെരുമാറുന്നതോ ഒന്നും, എപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രതിഫലനമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയ നിമിഷങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്കാന് കഴിയുമെന്നും ഞാന്‍ മനസ്സിലാക്കി. ഓര്‍മകള്‍ എപ്പോഴും നിലനില്ക്കും, അതുകൊണ്ട് എപ്പോഴും നല്ല ഓര്‍മകളുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. 2025 ന് വേണ്ടി കാത്തിരിക്കുന്നു.. എന്നാണ് അപര്‍ണ ദാസ് പറയുന്നത്. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply