ഞങ്ങളുടെ പ്രണയം പൂവണിഞ്ഞു ! ഒരുമിച്ച് അഭിനയിച്ച ആ സിനിമയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം ! നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു !

മലയാളികൾക്ക് വളരെ പരിചിതരായ രണ്ടു യുവ താരങ്ങളാണ് നടൻ  ദീപക് പറമ്പോലും, നടി അപർണ്ണ ദാസും. ഇപ്പോഴിതാ ഇവർ ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 24നാണ് താര വിവാഹം. വടക്കാഞ്ചേരിയില്‍ വെച്ചാണ് കല്യാണം. 11നും 12നും ഇടയ്ക്കാണ് മുഹൂര്‍ത്തം. ഇരുവരുടെയും പ്രണയ വിവാഹമാണ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മനോഹരം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നായികയായി. ഇതില്‍ ദീപക് പറമ്ബോലും അഭിനയിച്ചിരുന്നു.ഈ സിനിമയിൽ നിന്നാണ് ഇരുവരുടെയും പ്രണയം പൂവിട്ടു തുടങ്ങിയത്. പഠന കാലം മുതൽ സിനിമയോടായിരുന്നു അപർണയുടെ പാഷൻ. ബിബിഎ പഠനം കഴിഞ്ഞ് അക്കൗണ്ട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ഉദ്യോഗമായിരുന്നു അപർണ്ണ.

അതുപോലെ തന്നെ സിനിമ മേഖലയിൽ  അപർണ്ണ കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത് വിജയ് നായകനായി എത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷമാണ്. തുടര്‍ന്ന് തമിഴില്‍ ‘ഡാഡ’ എന്നൊരു ചിത്രം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഡാഡ വലിയ വിജയമായി മാറിയ സിനിമയായിരുന്നു, അതിൽ അപർണ്ണയുടെ പ്രകടനം നിരവധി പ്രശംസ നേടികൊടുത്തിരുന്നു. ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.ആനന്ദ് ശ്രീബാലയാണ് നടിയുടെ അടുത്ത ചിത്രം. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് ശേഷം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *