
‘മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്’ ! ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടി പകല്‍ കൊള്ള എന്ന് കടുത്ത ആരോപണം !
കഴിഞ്ഞ ദിവസം ല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചുകൊണ്ട് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. 550 ഗുരുക്കന്മാരാണ് 12000ത്തോളം നർത്തകരെ ഇതിനായി പരിശീലിപ്പിച്ചെടുത്തത്. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി നടി ദിവ്യ ഉണ്ണിയും സംഘവും സ്വന്തമാക്കിയത്. നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു. 12000ത്തോളം നിർത്തകരിൽ സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഉൾപ്പെടുന്നു. ചദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു.
എന്നാൽ ഇപ്പോൾ ഈ പരിധിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്ന വരുന്നത്, പരിപാടി കാണാനായി എത്തിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് നിലതെറ്റി താഴേക്ക് വീണ് അപകടം സംഭവിച്ചതിനെ തുടർന്ന് ഉമ തോമസിന് ഗുരുതരമായ പരുക്ക് പറ്റുകയും, ഉമാ തോമസിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്?, ഇത്രയും വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി, ഒരാൾ മരിക്കാൻ കിടക്കുമ്പോഴാണോ ആഘോഷം?, ഏത് റെക്കോർഡ് ഭേദിച്ചാലും ഒരു മനുഷ്യന്റെ ജീവന് വില കൽപിക്കാത്ത അവസ്ഥയാണല്ലോ ഉണ്ടായത് എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ.

അതുമാത്രമല്ല ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും പരാതികളുമാണ് ഉയരുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടി പകല്‍ കൊള്ളയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 3500 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കി. ഇത് കൂടാതെ 1600 രൂപ വസ്ത്രത്തിനായി വാങ്ങി. എന്നാല്‍ പലരോടും പല തുകയാണ് സംഘാടകര്‍ വാങ്ങിയത്. ചിലരോട് 5000, ചിലരോട് 2000 എന്നാണ് നര്‍ത്തകരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പലരിൽ നിന്നും വലിയ തുകകളാണ് സംഘാടകർ കൈപറ്റിയിരിക്കുന്നത്.
Leave a Reply