
ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന് പറഞ്ഞ് എന്നെ വേദനിപ്പിച്ചവരുണ്ട് ! മകൾക്ക് വേണ്ടി ജീവിക്കണം എന്ന് ഞാൻ ഉറപ്പിച്ച നിമിഷം ! ഇന്ദുലേഖ പറയുന്നു !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ ആളാണ് നടിയും നർത്തകിയുമായ ഇന്ദുലേഖ, വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ആളുകൂടിയാണ് ഇന്ദുലേഖ. പ്രണയം, വിവാഹം, ഭർത്താവിന്റെ അപകടം, ശേഷം അദ്ദേഹത്തിന്റെ വേർപാട് അതിനുശേഷമുള്ള ജീവിതം അങ്ങനെ ഏറെ കടമ്പകളെ അതിജീവിച്ച ആളുകൂടിയാണ് ഇന്ദുലേഖ. വീട്ടുകാരെ എതിർത്ത് ഇഷ്ടപെട്ട അയാളോടൊപ്പം ജീവിതം തുടങ്ങി.
അദ്ദേഹത്തിന് അപ്രതീക്ഷിതമായി ഒരു അപകടം ഉണ്ടായി, ആയ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഭിനയിക്കാൻ പോകേണ്ടി വന്നിട്ടുണ്ട്, ആ സമയത്ത് ര്‍ത്താവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ ചായം തേച്ച് അഭിനയിക്കുന്നു എന്ന് പറഞ്ഞ് എന്നെ ഏറെ വേദനിപ്പിച്ചവരുണ്ട്. പക്ഷെ അങ്ങനെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി.
അദ്ദേഹം പോയ ശേഷം, പന്ത്രണ്ട് ദിവസത്തോളം വീട്ടില്‍ നിറയെ ആളുകളായിരുന്നു. പതിമൂന്നാമത്തെ ദിവസം മുതല്‍ ഞാനും മോളും തനിച്ചായി. അപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികള്‍. ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല, മോള്‍ക്ക് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ 15 ദിവസം കഴിഞ്ഞ് ഞാന്‍ ബാങ്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാള്‍, ‘ഹൂം ഇറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധിപ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോയി..

ഇപ്പോഴിതാ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുത്തപ്പോൾ വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇന്ദുലേഖ വ്യക്തമാക്കിയിരുന്നു. എനിക്ക് വീണ്ടുമൊരു വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ല. പിന്നെ അങ്ങനെ ഒരു റിസ്ക് എടുക്കാനും ഞാൻ തയ്യാറല്ല. പണ്ട് മുതലേ എല്ലാ കാര്യങ്ങളും തനിയെ ചെയ്ത് ശീലം ഉള്ളത് കൊണ്ട് അങ്ങനെ അങ്ങ് പോകുന്നു. ആലോചനകൾ വന്നിരുന്നു.
അങ്ങനെ ഞാൻ, എന്റെ പേരെന്റ്സിനോട് പറഞ്ഞു എനിക്ക് ആവശ്യം എന്ന് തോന്നുമ്പോൾ ഞാൻ പറയാം. അല്ലാതെ ഇനി അങ്ങനെ ഒരു കാര്യം ആലോചിക്കേണ്ട എന്ന്. അതിൽ ഒരുപാട് വശങ്ങൾ ഉണ്ടല്ലോ. അതിന്റെ നെഗറ്റീവ് വശങ്ങൾ ആണ് ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത്. അത് കൊണ്ട് കല്യാണത്തിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല, എന്റെ മകൾക്കും അങ്ങനെയൊരു ആവിശ്യം ഉള്ളതായി തോന്നിയിട്ടില്ല. മകൾക്ക് വേണ്ടിയാണ് എന്റെ ജീവിതം എന്നും ഇന്ദുലേഖ പറയുന്നു.
Leave a Reply