രഘു ഇന്നും എനിക്കും മകനുമൊപ്പമുണ്ട് ! ആ പേരിനും പ്രശസ്തിയ്ക്കും ഞാന്‍ കാരണം ഒരു കളങ്കം വരാന്‍ അനുവദിയ്ക്കുകയുമില്ല !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ രഘുവരൻ. മലയാളികൾക്കും അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു.  അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും ആരാധകരിൽ അവശേഷിക്കുന്നു. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകളുമായി ജീവിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ നടി രോഹിണിയും മകനും.

ഇപ്പോഴിതാ തന്റെ ഭർത്താവിനെ ,കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വികടന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി രഘുവിനെ കുറിച്ച് സംസാരിച്ചത്. എന്റെ പതിനഞ്ചാം വയസ്സില്‍ ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിലെ നായകനായിരുന്നു രഘു. അന്ന് അദ്ദേഹത്തിന് 23 വയസ്സുണ്ട്. പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അത് പ്രണയമായി, വിവാഹത്തിലേക്ക് എത്തി.

തുടക്കത്തിൽ വളരെ സന്തുഷ്ടമായ ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം കുഞ്ഞിനെ ബാധിക്കരുത് എന്നുള്ളത് കാരണമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഒരു വ്യക്തി, നടന്‍ എന്ന നിലയില്‍ എന്നും അദ്ദേഹത്തോട് മര്യാദയുള്ള ആളാണ് ഞാന്‍. എന്നും അദ്ദേഹത്തിന്റെ ആദ്യത്തെ ആരാധിക ഞാന്‍ തന്നെയാണ്. ആ പേരിനും പ്രശസ്തിയ്ക്കും ഞാന്‍ കാരണം ഒരു കളങ്കം വരാന്‍ അനുവദിയ്ക്കുകയുമില്ല. ഒരുപാട് അടുക്കുമ്പോള്‍ പരസ്പരം കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവും. അത് ഏതൊരു ബന്ധത്തിനും ചെറിയ ചില പ്രശ്‌നങ്ങളുണ്ടാക്കും. അതാവാം ഞങ്ങളുടെയും വേര്‍പിരിയലിന് കാരണം..

ഇന്ന് അദ്ദേഹം ഇല്ല, വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ പറയണമെങ്കില്‍, അതിനെ എതിര്‍ക്കാന്‍ അദ്ദേഹം ഉണ്ടായിരിക്കണം. അദ്ദേഹം ഇല്ലാത്ത കാലത്ത് അതിനെ കുറിച്ച് ഞാന്‍ പറയുന്നത് ശരിയല്ല. മകന്‍ റിഷിയ്ക്ക് എല്ലാം അറിയാം. എന്നെ സംബന്ധിച്ച് അവന്‍ മാത്രം അറിഞ്ഞാല്‍ മതി. ഞാന്‍ അനുഭവിച്ചത് അനുഭവിച്ചത് തന്നെയാണ്. അത് ആര്‍ക്കും മറക്കാൻ  സാധിക്കാത്തതാണ് എന്നും  രോഹിണി പറയുന്നു.

രഘു അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച് കണ്ടത് ഞങ്ങളുടെ മകൻ ജനിച്ചപ്പോഴാണ്, ആ സന്തോഷം എന്നിലൂടെയാണ് എന്ന് ഓര്‍മിക്കുന്നത് തന്നെ എനിക്ക് അഭിമാനമാണ്. അദ്ദേഹത്തിന്റെ തലമുറയ്ക്ക് ഞാന്‍ മൂലം തുടര്‍ച്ചയുണ്ടായി എന്നത് തന്നെ അഭിമാനമല്ലേ. റിഷിയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമില്ല, പക്ഷേ അവന്റെ തലമുറ സിനിമയില്‍ വന്നാലും അത് രഘുവിന്റെ തുടര്‍ച്ചയായിരിക്കും. അദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഞാനും മകനും. ഒരുമിച്ചുള്ള ഓര്‍മകള്‍ ഒന്നും എളുപ്പത്തില്‍ മറക്കാന്‍ സാധിക്കില്ല. അത് എനിക്ക് മാത്രമല്ല, ഒറ്റത്തവണ കണ്ട് സംസാരിച്ചവരും അത് സത്യമാണെന്ന് പറയും എന്നും രോഹിണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *