ഞാൻ ആ സമയത്ത് അവരോടു ക,ര,ഞ്ഞു പറഞ്ഞു ഞങ്ങൾക്ക് മാത്രമായി അല്പം സമയം തരൂ എന്ന് പക്ഷെ ആരും കേട്ടില്ല ! രോഹിണി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താര ജോഡികൾ ആയിരുന്നു രോഹിണിയും രഘുവരനും. ഒരു നടി എന്നതിലുപരി രോഹിണി വളരെ മികച്ചൊരു സംവിധായക, ഗാന രചയിച്ചതാവ്, ഡബ്ബിങ് ആര്ടിസ്റ് എന്നി മേഖലകളിൽ കഴിവ് തെളിയിച്ചിരുന്നു.. 1975 ൽ ഇറങ്ങിയ ‘യശോദ കൃഷ്ണ’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അവർ അഭിനയ രംഗത്ത് എത്തുന്നത്..  1996 ലാണ് രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടന്നത്. അദ്ദേഹം പുറമെ പരുക്കനായ തോന്നുമെങ്കിലും ഒരുപാട് സ്നേഹമുള്ള നിറയെ സംസാരിക്കുന്ന ഒരു ആളായിരുന്നു എന്നാണ് രോഹിണി പറയുന്നത്.

ജീവിതത്തെ കുറിച്ച് രോഹിണിയുടെ ആ വാക്കുകൾ, രഘുവിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ മദ്യപാനം തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ  ആ ദുരന്തവും സംഭവിച്ചു…

വിവാഹത്തോടെ രഘു നന്നാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു, പക്ഷെ അവിടെയാണ് ഞാൻ തോറ്റുപോയത് എന്നും രോഹിണി പറയുന്നു… രഘുവരൻ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓർക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു.  രഘു മ,രി,ച്ച ദിവസം ഞാൻ മകനെ സ്കൂളിൽ നിന്നും വിളിക്കാൻ പോയപ്പോൾ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിർത്തനം ,മകൻ അവൻ അത് ആകെ വിഷമാകും എന്ന്..

പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്, വിവരം അറിഞ്ഞ്   എന്റെ  പുറകെ പലരും വന്നു, ഞാനും മകനും  കാറിൽ നിന്നും ഇറങ്ങാൻ പോലും സമ്മതിക്കാതെ അവർ ബഹളം ഉണ്ടാക്കി, ഞാൻ ആ സമയത്ത് അവരോടു ക,ര,ഞ്ഞു പറഞ്ഞു ഞങ്ങൾക്ക് മാത്രമായി അല്പം സമയം തരൂ എന്ന് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു, ആ സംഭാവത്തോടെയാണ് അവൻ ആൾക്കൂട്ടവും ബഹളവുമൊക്കെ ഇഷ്ടമല്ലാതെയായത്. അവൻ എന്റെയൊപ്പം പുറത്തുവാരാൻ പോലും മടിയാണ്, പലരും ഓടിവന്ന് സെൽഫി എടുക്കാൻ നോക്കും അതൊന്നും അവന് ഇന്നും ഇഷ്ടമല്ല.

രഘു അദ്ദേഹത്തിന്റെ   സിനിമാ കരിയറിനോട് എത്രത്തോളം ആത്മാര്‍ത്ഥത കാണിച്ചോ അത്രമാത്രം മകൻ ഋഷി അവന്റെ മെഡിക്കല്‍ ഫീല്‍ഡിനോട് ആത്മാര്‍ത്ഥ കാണിക്കുന്നു. തെരഞ്ഞെടുത്ത മേഖലയില്‍ അവൻ ഉയരത്തിലെത്തുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹത്തിന്റെ മകനല്ലേ എന്നും രോഹിണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *