
അതോടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ! ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും ! വിശാലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചെയ്യാർ ബാലു !
ഒരു സമയത്ത് തമിഴ് സിനിമ രംഗത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ വിശാൽ, അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളത്തിലും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും അവിവാഹിതനായി തുടരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി പൊതുവേദികളിലൊന്നും സജീവമല്ലായിരുന്നു, ഇപ്പോഴിതാ നീണ്ട 12 വർഷത്തെ കാത്തിരിപ്പിനുശേഷം റിലീസിനൊരുങ്ങുന്ന ‘മദ ഗജ രാജ’ റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ പ്രൊമോഷൻ പരിപാടിക്ക് വന്ന വിശാലിന്റെ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
പരിപാടിയിൽ അദ്ദേഹം വളരെ അവശനായിരുന്നു, ആരോഗ്യപരമായി വളരെ ബുദ്ധിമുട്ട് നേരിടുന്നപോലെ തോന്നുകയും ചെയ്തത്കൊണ്ട് ഇപ്പോൾ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് തിരയുകയാണ് ആരാധകർ. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി കണ്ണടയും താരം ഉപയോഗിച്ചിരുന്നു..
തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകനായ ചെയ്യാർ ബാലു ഇപ്പോൾ വിശാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തമിഴ് സിനിമയിൽ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാൽ. അവൻ ഇവൻ സിനിമയിൽ അഭിനയിച്ചശേഷം ചെറിയ രീതിയിൽ ഫീമെയിൽ ടച്ച് നടന്റെ പെരുമാറ്റത്തിൽ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്. പക്ഷെ അതിനെ കുറിച്ച് എനിക്ക് അറിയില്ല.

കുറച്ചുനാളുകൾക്ക് മുമ്പ് ഒരിക്കൽ വിശാലിനെ ഞാൻ കണ്ടപ്പോൾ സംസാരിക്കുന്നതിനിടെ, അദ്ദേഹം സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ… പൊതുപ്രശ്നങ്ങൾക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാൽ.
അദ്ദേഹത്തെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്കും വളരെ വിഷമം തോന്നി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയർന്ന പനിയുള്ള ഒരാൾക്ക് ഇത്തരമൊരു ഫങ്ഷനിൽ പങ്കെടുക്കാൻ വരാൻ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവർ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.
വിശാൽ അദ്ദേഹത്തിന്റെ ‘അവൻ ഇവൻ’ എന്ന സിനിമയിൽ കോങ്കണ്ണുള്ള കഥാപാത്രമായി അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോൾ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഒരുപക്ഷെ ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കിൽ വിശാലിന് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.
Leave a Reply