
ഗീതു മോഹന്‍ദാസിനെ അണ്‍ഫോളോ ചെയ്ത് പാർവതി ! പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുമ്പോൾ ! ഉപദേശവുമായി ആരാധകർ !
കെ ജി എഫ് ന് ശേഷം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ടോക്സിക്കിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് ശേഷം വീഡിയോയിലെ സ്ത്രീവിരുദ്ധത വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനിടയിൽ പാര്‍വതി തിരുവോത്ത് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. പാതി മുഖത്തിന്റെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണിത്. ഇതിന് താഴെ പോസ്റ്റിന് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തി.
പാർവതിയുടെ ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്, കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി ഒരുക്കിയ സിനിമയില്‍ നായകന് തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയാണ് എന്നാണ് ഗീതുവിനെതിരെ ഉയരുന്ന വ്യാപക വിമര്‍ശനം. അന്ന് അത് പാർവതിയെ കൊണ്ട് നിർബന്ധിച്ച് സിനിമയുടെ പേര് പറയിപ്പിച്ചത് ഗീതു മോഹൻദാസ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ പാർവതിയെ പരിഹസിച്ചാണ് കമന്റുകൾ.. ചേച്ചി… ഗീതുചേച്ചി പാരമ്പര്യം കാത്തുസൂക്ഷിച്ചില്ല… അതിർത്തി കടന്നപ്പോൾ എല്ലാം മാറി എന്നൊരു ജനസംസാരം ഉണ്ട്.. ശക്തമായ മറുപടി കൊടുക്കണം..ഗീതു ചേച്ചിയും പ്ലേറ്റ് മാറ്റിയ സ്ഥിതിക്ക് ഇനി പാറു ഒറ്റക്ക് നിന്നു fight ചെയ്യും, അങ്ങനെ അവർ പിരിയുകയാണ് സുഹൃത്തുക്കളെ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ…

ഒപ്പം തന്നെ പാർവതി ഇൻസ്റ്റഗ്രാമിൽ ഗീതു മോഹൻദാസിന്റെ അൺഫോളോ ചെയ്തതും വലിയ വാർത്തയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംവിധായകന് നിതിന്‍ രഞ്ജി പണിക്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തെത്തിയിരുന്നു. “സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്കാരം”.
പാര്‍വതിയോട് ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി?” എന്നായിരുന്നു നിതിന്റെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തില്‍ ഗീതു മോഹന്‍ദാസ് പ്രതികരിച്ചിട്ടില്ല. പകരം യാഷിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്..
Leave a Reply