
കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ ചുമതലയേറ്റു ! വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് രാമകൃഷ്ണൻ ! കൈയ്യടിച്ച് മലയാളികൾ
നാം ഏവരും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ സഹോദരൻ എന്നതിനേക്കാൾ സ്വന്തം കഴിവുകൊണ്ട് പ്രശസ്തനായ ആളാണ് ആർ എൽ വി രാമകൃഷ്ണൻ. ഇപ്പോഴിതാ അദ്ദേഹം ഒരു ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്, കേരള കലാമണ്ഡലം ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചു. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത് എന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ അദ്ദേഹം തന്റെ നിറത്തിന്റെ പേരിൽ ഏറെ അധിക്ഷേപം നേരിട്ടിരുന്നു, കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിരുന്നു, ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദ പരമാര്‍ശം നടത്തിയത്. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം.
എന്റെ, അഭിപ്രായത്തിൽ, ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ, ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുകയും രാമകൃഷ്ണൻ അവർക്ക് എതിരെ നിയമപരമായി പരാതിപ്പെടുകയും ചെയ്തിരുന്നു.
Leave a Reply