നല്ല കഴിവുള്ള ഒരു അഭിനേത്രിയാണ്, എന്തിനാണ് ഇങ്ങനെ വീട്ടിൽ ഒതുങ്ങി കൂടുന്നത് എന്ന് ഒരുപിടി പേര് ചോദിക്കുന്നുണ്ട് ! വീട്ടിൽ എന്നെ ആർക്കും ഒരു വിലയുമില്ല ! നടി രഹ്‌ന !

ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് ഏറെ ജനശ്രദ്ധ നേടിയ അഭിനേത്രി ആയിരുന്നു രഹ്‌ന. ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള രഹ്നയെ മലയാളികൾക്ക് വളരെ ഇഷ്ടമുള്ള താരം കൂടിയായിരുന്നു. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് രഹ്‌ന വിവാഹം കഴിക്കുന്നത്. നടനും മിമിക്രി ആർട്ടിസ്റ്റുമെല്ലാമായ കലാഭവൻ നവാസിനെയാണ് നടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മൂന്ന് മക്കളും ഇവർക്കുണ്ട്, അതോടെ അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു രഹ്‌ന.

ഇപ്പോഴിതാ ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് തുടക്കം കുറിക്കുകയാണ് രഹ്‌ന. ഭർത്താവ് നവാസ് തന്നെ പ്രധാന വേഷം ചെയ്യുന്ന ‘ഇഴ’ എന്ന സിനിമയിലാണ് രഹ്നയും അഭിനയിച്ചിട്ടുള്ളത്. നവാസിന്റെ ഭാര്യ റോളാണ് രഹ്നയ്ക്ക്. വിവാഹശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്. സിനിമയുടെ പ്രോമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നവാസും ര​ഹ്നയും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

അതിൽ രഹ്‌നയുടെ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്, മൂന്ന് മക്കളാണ് മൂത്ത മകൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു, ഇവർക്ക് എല്ലാവർക്കും ഞാൻ ഇല്ലാതെ ഒരു കാര്യവും നടക്കില്ല, എല്ലാത്തിനും ഞാൻ തന്നെ വേണം. എനിക്ക് ഇത്രയും വലിയ മക്കൾ ഉണ്ടോ എന്നാണ് ചിലരൊക്കെ ചോദിക്കുന്നത്, കണ്ടാൽ അങ്ങനെ പറയില്ലെന്ന് പറയുന്നവരും ഉണ്ട്, പക്ഷെ എനിക്ക് ഒരു വാല്യൂ ഇല്ല വീട്ടിൽ. കാരണം ഇങ്ങനെ കുക്ക് ചെയ്യുക മക്കളുടെ കാര്യമൊക്കെ നോക്കുക ഇങ്ങനെയാണ്. ഇടയ്ക്ക് അവർ എന്നോട് വന്ന് പറയും ഉമ്മച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാൽ പിന്നെ എന്തെങ്കിലും പെർഫോം ചെയ്തൂടെയെന്ന്.

പക്ഷെ ഒരു ദിവസം ഞാൻ ആ വീട് വിട്ട് മാറി നിന്നാൽ അപ്പോൾ തുടങ്ങും, ഉമ്മച്ചി പെട്ടന്ന് വാ. ഭയങ്കര ബോറിങ്ങാണ് ഉമ്മച്ചി ഇല്ലാതെയെന്നൊക്കെ പറഞ്ഞ്. ഇവര് തന്നെ പൊക്കോ എന്നൊക്കെ പറയും… പക്ഷെ അവർക്ക് ഞാൻ ഇല്ലാതെ ഒന്നും പറ്റില്ല, ഇളയ രണ്ടുപേരും വലിയ കുഴപ്പമില്ല. പക്ഷെ മൂത്ത മായ്ക്കാൻ തീരെ ഒക്കാത്തത് എന്നാണ് രഹ്‌ന പറയുന്നത്. ഇത്രയും നാൾ മക്കൾക്ക് വേണ്ടിയും ആ കുടുംബത്തിന് വേണ്ടിയും അവർ ജീവിച്ചു. ഇനി സ്വന്തം ജീവിതം കൂടി ജീവിക്കാൻ കുടുംബം ഒപ്പം നിൽക്കണം എന്നാണ് ഈ വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *