അത് ഞങ്ങൾക്കു ലഭിച്ച വലിയൊരു സമ്മാനം കൂടിയായിരുന്നു ! അബൂബക്കറിന്റെ മക്കൾക്ക് കിട്ടുന്ന സമ്മാനം ! വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാളി പ്രേക്ഷകർക്ക് എന്നും വളരെ പ്രിയങ്കരമായ താര കുടുംബമാണ് നവാസിന്റേത്. കലാഭവൻ നവാസ് ഒരു സമയത്ത് സിനിമ രംഗത്ത് വളരെ തിരക്കുള്ള അഭിനേതാവായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനെയും സഹോദരനേയും മലയാളികൾക്ക് വളരെ പരിചിതമാണ്. ഇപ്പോഴിതാ തങ്ങളുടെ വാപ്പ അബൂബക്കറിനെ കുറിച്ചുള്ള  ഓർമ്മകൾ പങ്കുവെക്കുകയാണ് മകൻ നവാസിന്റെ സഹോദരൻ നിയാസ് ബക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

ഞങ്ങൾക്ക് വളരെ നന്നായി അറിയാം ഞങ്ങളെക്കാൾ പ്രേക്ഷകർ സ്നേഹിക്കുന്നത് വാപ്പയെ ആണ്. പലരും ഞങ്ങളോടു പറഞ്ഞിട്ടുണ്ട്, വാപ്പച്ചിയെ വച്ചു നോക്കുമ്പോൾ ഞങ്ങളൊന്നും ഒന്നുമല്ല എന്ന്.. അദ്ദേഹത്തിന്റെ ആ അഭിനയശൈലി, അതിന്റെ റെയ്ഞ്ച് വളരെ വലുതാണ്. അത് അറിയുന്ന ഒരുപാടു പേരുണ്ട്. അവർ അതു പറയാറുമുണ്ട്. സത്യത്തിൽ വാപ്പച്ചിയുടെ നാടകങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങളൊക്കെ വലുതാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം കുറെക്കാലം അഭിനയത്തിൽ നിന്നു മാറി നിന്നു. എവിടെയും പോയില്ല. അതിനുശേഷം ഭരതേട്ടൻ കേളി എന്ന സിനിമയിലൂടെയാണ് വാപ്പച്ചിയെ തിരികെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. വാപ്പച്ചിയുടെ രണ്ടാം വരവിന് കാരണമായത് കേളി എന്ന സിനിമയും ആധാരം എന്ന സിനിമയും ആയിരുന്നു.

ലോഹിതദാസ് സാർ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഞങ്ങൾക്ക് വേണ്ടി ഒരു വേഷം മാറ്റി വെച്ചിരുന്നു. വാപ്പ അദ്ദേഹത്തിന് അടുപ്പമുള്ളവരുടെ സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു, വാത്സല്യം എന്ന സിനിമയാണ് വാപ്പാക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. മമ്മൂക്ക എന്റെ മകളുടെ വിവാഹത്തിന് വന്നത് മുതൽ എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂക്കയുമായി ഇത്ര അടുപ്പം ഉണ്ടോ എന്ന്….. എന്നാൽ ഞാൻ വിശ്വസിക്കുന്നത് അത് മമ്മൂക്കക്ക് ഞങ്ങളുടെ വാപ്പയോടുള്ള ആ സ്നേഹമാണ് അദ്ദേഹത്തെ എന്റെ മകളുടെ വിവാഹവേദിയിൽ എത്തിച്ചത് എന്നാണ്. അത് ഞങ്ങൾക്കു ലഭിച്ച വലിയൊരു സമ്മാനം കൂടിയായിരുന്നു. അബൂബക്കറിന്റെ മക്കൾക്ക് കിട്ടുന്ന സമ്മാനം…

മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ആളാണ് ഞങ്ങളുടെ വാപ്പ. മുപ്പത് വർഷത്തിൽ കൂടുതൽ അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. പിന്നീട് ഒരുപാട് കാലം അദ്ദേഹം ഒന്നും ചെയ്യാതെ ഇരുന്നു, അന്ന് ഞങ്ങൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, ഉമ്മയും, പിന്നെ വാപ്പയുടെ കുറച്ച് നല്ല സുഹൃത്തുക്കളുമാണ് അന്ന് ഞങ്ങളെ താങ്ങി നിർത്തിയത്. വാപ്പ ഞങ്ങൾക്ക് വേണ്ടി സമ്പാദിച്ചത് സുഹൃത്തുക്കളെയാണ്. ഒരുപാട് നല്ല സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ട്. സാമ്പത്തികമായി സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നെ, അദ്ദേഹത്തിന്റെ സമ്പാദ്യം ഞങ്ങളൊക്കെയാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം ഉള്ളതുകൊണ്ടു തന്നെ ഞങ്ങളും കലാരംഗത്ത് നിൽക്കുന്നു. ഞങ്ങൾക്കു കഴിയാവുന്നതു പോലെ അതു പ്രതിഫലിപ്പിക്കുന്നു. ഞങ്ങൾ ചെയ്തതൊന്നും പാഴായിപ്പോയിട്ടില്ലെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ മനസിലാക്കുന്നു എന്നും നിയാസ് ബക്കർ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *