
തീര്‍ത്തും ലജ്ജാകരമായ ഒരു പരാമര്‍ശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെയാണ് ! ഗണേഷ് കുമാറിന്റെ ആ വാക്കുകൾ
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് വിനായകൻ. അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ആളാണ്, ഇന്ന് തമിഴകത്തും ഏറെ ആരധകരുള്ള വിനായകൻ ഏറെ കഴിവുള്ള കലാകാരനാണ്, എന്നാൽ അദ്ദേഹത്തിന്റെ ചില പ്രവർത്തികളും വാക്കുകളും പലപ്പോഴും വിവാദമായി മാറാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ വലിയ വിവാദമായി മാറിയിരുന്നു. വിനായകന്റെ ഈ പ്രവർത്തിയെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു.
ആ കൂട്ടത്തിൽ മുമ്പൊരിക്കൽ ബഹുമാനപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ വിവാദ പരാമർശം വലിയ വാർത്തയായിരുന്നു, അന്ന് വിനായകന്റെ ആ പ്രവർത്തിയെ വിമർശിച്ച് കെബി ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. തീര്‍ത്തും ലജ്ജാകരമായ ഒരു പരാമര്‍ശമാണ് വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ഒരാളുടെ നിലവാരം മനസ്സിലാകുന്നത് അയാളുടെ ഇത്തരം പ്രവര്‍ത്തിയിലൂടെയാണെന്നും ഗണേഷ് പറഞ്ഞു. മദ്യപിച്ചും ല,ഹ,രി മരുന്ന് ഉപയോഗിച്ചും ഇത്തരം വൃത്തികേടുകള്‍ പറയുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഗണേഷ് പറഞ്ഞിരുന്നു.

ഇതിന് ഗണേഷ് കുമാറിന് വിനായകനും മറുപടി നൽകിയിരുന്നു, ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേ,സുകളും ഉയര്‍ന്ന ആരോപണങ്ങളും സൂചിപ്പിക്കുന്ന ഒരു കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. . ഈ തവണ ഗണേഷിന് എതിരെയായുള്ള ഒരാളുടെ പോസ്റ്റാണ് വിനായകൻ പങ്കുവച്ചത്. അച്ഛൻ കള്ളനാണെന്ന് പറയുന്നതിനെക്കാള്‍ അന്തസ്സുണ്ട് അച്ഛൻ ചത്തുവെന്ന് പറയുന്നതില്‍.
ഇതുകൂടാതെ ശി,ക്ഷി,ക്ക,പ്പെടാതെ പോയ ഒരു ബ,,ലാ,ല്‍,സം,ഘ കേ,സും അപ്പന്റെ അക്കൗണ്ടിലുണ്ട് കേട്ടോ മാടമ്പി ഗണേശാ. ഗണേഷിന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ താൻ ശിവാജി ആണെന്ന് ഗണേശന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല. അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്ത് ഇടും. വിനോദ് അഴികേരി എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് വിനായകൻ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു വിനായകന്റെ അന്നത്തെ പ്രതിഷേധം. ഇപ്പോൾ വിനായകൻ വീണ്ടും വിമര്ശിക്കപെടുമ്പോൾ ഈ പോസ്റ്റുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
Leave a Reply