പ്രേംകുമാറിന്റെ പ്രസ്താവന പിൻവലിക്കണം ! ‘സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകം’ ! പ്രതികരിച്ച് ഗണേഷ് കുമാർ
മലയാള സിനിമയിൽ നടൻ പ്രേം കുമാർ ഏറെ ശ്രദ്ധ നേടിയ മികച്ച അഭിനേതാവാണ്, ഇന്ന് അദ്ദേഹം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കൂടിയാണ്, കഴിഞ്ഞ ദിവസം മലയാള ടെലിഷൻ സീരിയലുകളെ കുറിച്ച് അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദമായി മാറിയിരുന്നു. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അതേസമയം എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
താൻ അതിൽ എടുത്ത് പറയുന്നുണ്ട് ചില സീരിയലുകൾ എന്ന്, അത് താൻ പറഞ്ഞ വാക്കുകളിൽ തന്നെ ഇന്നും ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു, ഇപ്പോഴിതാ പ്രേം കുമാറിന്റെ ഈ വാക്കുകളെ വിമർശിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നും ഗണേഷ് കുമാർ ചോദിച്ചു.
എന്നാൽ വാക്കുകൾ തിരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പ്രേം കുമാറിന്റെ പക്ഷം, അതേസമയം പ്രേം കുമാറിന്റെ വാക്കുകൾക്ക് പൊതുസമൂഹത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ശെരിയാണ് എന്നാണ് മലയാളികൾ ഒന്നാകെ പറയുന്നത്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.
Leave a Reply