സപ്തതിയുടെ നിറവിൽ ജഗദീഷ്…! റാങ്ക് ഹോൾഡർ, അദ്ധ്യാപകൻ, നടൻ, തിരക്കഥാകൃത്ത് ! കൈവെച്ച മേഖലകളിലെല്ലാം തിളങ്ങിയ മലയാളികളുടെ പ്രിയ നടന് ആശംസകൾ അരിപ്പിച്ച് മലയാളികൾ

ജഗദീഷ് എന്ന നടൻ മലയാളികളിടെ സ്വകാര്യ അഹങ്കാരമാണ്,  മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് ജഗദിഷ്. ഏത് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളുകൂടിയാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു അധ്യാപകൻ കൂടിയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിളും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോഴിതാ തന്റെ സപ്തതി നിറവിൽ എത്തി നിൽക്കുകയാണ്. 70 വയസ് പൂർത്തിയായ തങ്ങളുടെ പ്രിയ നടന് ആശംസകൾ അറിയിക്കുകയാണ് മലയാളികൾ.

അദ്ദേഹത്തിന്റെ വിവരിക്കാൻ വാക്കുകൾ മതിയാകാത്ത അവസ്ഥയാണ്, കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായ ജഗദീഷ് ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നടന്‍ എന്ന നിലയില്‍ തിരക്കേറിയതോടെ അധ്യാപകവൃത്തിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് അഭിനയരംഗത്ത് ശ്രദ്ധ കൊടുത്തു. അക്കാലത്ത് സൂപ്പർ താരങ്ങളുടെ ഡേറ്റ് നിർമ്മാതാക്കൾക്ക് ലഭിക്കാതെ വന്ന സമയത്ത് എന്തുകൊണ്ട് ജനപ്രീതിയുള്ള ജഗദീഷ് സിദ്ദിഖ് താരങ്ങളെ വെച്ച് സിനിമ ചെയ്തുകൂടാ എന്ന ചിന്ത നിർമ്മാതാക്കൾക്ക് വന്നു, ജഗദീഷ്- സിദ്ദിക്ക് ജോടി നായകന്മാരായി എത്തിയ മിമിക്‌സ് പരേഡ് 100 ദിവസം തീയറ്ററില്‍ കളിച്ചതോടെ താരത്തിന്റെ സമയം തെളിഞ്ഞു. ജഗദീഷിനെ നായകനാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമയുടെ വിജയം അക്കാലത്ത് ജഗദീഷിന്റെ കരിയറിൽ വലിയ വഴിത്തിരിവായി.

സിനിമയിൽ തിളങ്ങി നിക്കുന്ന സമയത്തും അദ്ദേഹത്തിന് മുൻഗണന ഭാര്യ ഡോ രമയും തന്റെ മക്കളുമായിരുന്നു, ഇരുവരും തമ്മിൽ അഗാധമായ ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. രമയുടെ മരണത്തിന്റെ വിങ്ങലിൽ നിന്നും ഇന്നും അദ്ദേഹം കരകയറിയിട്ടില്ല. രാഷ്ട്രീയ ജീവിതത്തിലാണ് അദ്ദേഹത്തിന് ആദ്യമായി ഒരു പരാജയം സംഭവിച്ചത്. അതുപോലെ 400–ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ജഗദീഷിന് ഇനിയും ഒരു സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടില്ല. എന്നാല്‍ മറ്റനവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അതുപോലെ തന്നെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരു കണക്കുപറച്ചിലും നടത്താറില്ല. ഒരു സിനിമ ഹിറ്റാകുമ്പോൾ പ്രതിഫലം കൂട്ടുന്ന താരങ്ങൾക്കിടയിൽ 100 ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച സ്ത്രീധനം എന്ന സിനിമയ്ക്ക് ശേഷം പോലും ജഗദീഷ് തന്റെ പ്രതിഫലം വർധിപ്പിച്ചിട്ടില്ല. ഇന്ന് ഇത്രയും സിനിമകളുള്ള തിരക്കുള്ള നടനായിട്ടും സാധാരണക്കാരന്റെ വാഹനമായ മാരുതി വാഗൺ ആറിലാണ് അദ്ദേഹത്തിന്റെ യാത്ര. അപ്പുകുട്ടനും മായിൻകുട്ടിയും എല്ലാം ഇനിയും ഒരു കൈ നോക്കാൻ തക്ക ചുറുചുറുക്കോടെ തന്റെ എഴുപതാം വയസിലും നിറഞ്ഞു നിൽക്കുന്ന ജഗദീഷിന് സപ്തതി ആശംസകൾ…. സപ്തതി നിറവിൽ ജഗദീഷ്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *