കേരളത്തിലെ നമ്പൂതിരിമാര്‍ക്ക് മാത്രമേ ആ ഗുണമുള്ളൂ ! വീട്ടിൽ കയറി വരുന്നവരോട് ആഹാരം കഴിച്ചോ എന്ന ചോദ്യം ഞങ്ങൾക്ക് മാത്രമാണ് ഉള്ളത്..! ബാബു നമ്പൂതിരിയുടെ വാക്കുകൾ !

സിനിമ നടൻ എന്നതിനപ്പുറം ക്ഷേത്ര പൂജാരി, പ്രൊഫെസ്സർ എന്നീ മേഖലകളിലും  ബാബു നമ്പൂതിരി ശ്രദ്ധ നേടിയിരുന്നു. എത്ര എത്ര കഥാപാത്രങ്ങൾ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോൾ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. മലയാള സിനിമ രംഗത്ത് 40 വർഷം, 215 സിനിമകൾ.. ഒരു സിനിമ നടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് നാട്ടുകാർക്കിടയിൽ മറ്റൊരു പേരുകൂടിയുണ്ട്. വലിയ തിരുമേനി അഥവാ മേൽശാന്തി.

മുമ്പൊരിക്കൻ അദ്ദേഹം നമ്പൂതിരി മഹാസംഗമം’ എന്ന പരിപാടിയിൽ അദ്ദേഹം ഒരു പ്രസംഗം നടത്തുകയും ശേഷം അതിലെ അദ്ദേഹത്തിന്റെ ചില വാക്കുകൾ വിവാദമായി മാറുകയും ചെയ്തിരുന്നു. ബാബു നമ്പൂതിരിയുടെ ടെ വാക്കുകള്‍, നാരായണന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. നാരായണന്‍ അപ്പന്‍ എന്ന് ഞാന്‍ വിളിക്കട്ടെ. എന്നോട് അദ്ദേഹം കണ്ടപ്പോഴേ ചോദിച്ചത്, ‘കാപ്പി കുടിച്ചോ..’ എന്നാണ്. ഞാന്‍ പറഞ്ഞു കുടിച്ചു. ‘ഇവിടുന്ന് കുടിച്ചോ.’ എന്ന് ചോദിച്ചു. ഇവിടുന്ന് കുടിച്ചില്ല, ഞാന്‍ മൂന്ന് ദോശയും നേന്ത്രപ്പഴവും കഴിച്ചിട്ടാണ് വന്നത്. ഇനി കഴിക്കണോ.. വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.

ഇത് വെറുമൊരു സംഭാഷണമാണ് മറിച്ച് ഞങ്ങൾ നമ്പൂതിരിമാരുടെ ഒരു ഉപചാരം. നമ്മുടെ കുടുംബത്തിലേക്ക് ഒരാള്‍ വന്നാല്‍, അതിൽ ആദ്യം ചെയ്യുന്ന ഒരു രീതിയുണ്ട്, ഇത് എല്ലാവര്‍ക്കുമില്ല. നമ്പൂതിരിമാർക്ക് മാത്രമേ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെന്നല്ല, നമ്മുടെ കേരളത്തിലെ നമ്പൂതിരിമാര്‍ക്കേ ഉള്ളൂ. ഒരാളെ ആദരിക്കുക, ശത്രുവാകട്ടെ മിത്രമാകട്ടെ, വന്നു കേറിയാലുടനെ എന്താ കഴിക്കാന്‍ വേണ്ടത്..

‘അഥിതി, ദേവോ ഭാവ’… ഇനി അവർ വരുന്നത് കാപ്പിയുടെ സമയമാണെങ്കില്‍ കാപ്പി, ഊണിന്റെ സമയമാണെങ്കില്‍ ഊണ്, ഊണെന്ന് പറഞ്ഞാല്‍ വിഭവസമൃദ്ധമായ ഊണ് ആയിരിക്കില്ല, നമുക്ക് അറിയാമല്ലോ, ഒരു ഉപ്പിലിട്ടതും സംഭാരവും, ധാരാളം മതി. അപ്പോള്‍ ഞാന്‍ പറഞ്ഞത്, ആദരിക്കാനായി, നമ്മള്‍ ഒരു പടി പോലും പിറകിലല്ല. നമുക്ക് ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച്‌ കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളത് എന്നാണ്.

വാക്കുകൾ അന്ന് വിവാദമായി മാറിയതോടെ, നിങ്ങൾ നമ്പൂതിരിമാർ മാത്രമല്ല വിവേകവും ബോധമുള്ള ഏതൊരു ആളും കയറി വരുന്നവരോട് കഴിച്ചോ, ഇല്ലങ്കിൽ കഴിക്കാമെന്ന് പറയുന്നവരാണ്, അതിന് നമ്പൂതിരി എന്നോട് താഴ്ന്ന ജാതിയെന്നോ ഇല്ല, നിങ്ങൾ മലപ്പുറം കോഴിക്കോട് ഭാഗത്തേക്ക് ഒന്ന് വന്നുനോക്ക് അപ്പോൾ കാണാം സ്നേഹമാണ് അന്നമെന്ന് തെളിയിച്ച ഒരുകൂട്ടം ആളുകളെ കാണാം എന്നും തുടങ്ങുന്ന കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *