എനിക്ക് ഒരു കുഞ്ഞ് പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു… നടൻ മോഹൻജോസ്

മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നതിനപ്പുറം ഏറെ നന്മയുള്ള ഒരു മനുഷ്യനെ കുറിച്ചാണ് സഹപ്രവർത്തകർക്ക് പറയാനുള്ളത്. ഇപ്പോഴിതാ അദ്ദേഹവുമായുള്ള അടുപ്പത്തെ കുറിച്ച് നടൻ മോഹൻ ജോസ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സുരേഷ് ഗോപിയുമായി നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച അദ്ദേഹം വാഴുന്നോർ എന്ന സിനിമയിൽ ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങൾ ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല.

തന്റെ ജീവിതത്തിൽ, മറക്കാൻ കഴിയാത്ത, ആളാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹം പറയണത്, മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ് ​ഗോപിയും ഭാര്യ രാധികയുമായിരുന്നുവെന്ന് നടൻ പറയുന്നു . സമൂഹ മാദ്ധ്യമത്തിൽ താരം പങ്ക് വച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

അദ്ദേഹത്തിന്റെ, ആ വാക്കുകൾ ഇങ്ങനെ… വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തത് പോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്‌ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.

അതുമാത്രമല്ല, എനിക്ക് മകൾ ജനിച്ചപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ നന്മകളും നേരുന്നു എന്നാണ് മോഹൻ ജോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *