മോഹൻലാലിനെ ഒരുപാട് വിമർശിക്കുന്നത് കാണുന്നുണ്ട്, അദ്ദേഹം എന്ത് ചെയ്തിട്ടാണ് ! അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്….

മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത താര രാജാവാണ് മോഹൻലാൽ. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ബറോസ് തിയറ്ററുകളിൽ വലിയ പരാജയമായി മാറിയിരുന്നു, ഇപ്പോൾ അതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വരുന്നത്. ഇതുപോലെ മുമ്പ്  ‘മലൈകോട്ടൈ വാലിബൻ’ എന്നതിന്റെ പരാജയത്തിന് ശേഷവും മോഹൻലാൽ ഏറെ വിമർശനം നേരിട്ടിരുന്നു.

അന്ന് അദ്ദേഹത്തിന്റെ, അടുത്ത സുഹൃത്തും അതുപോലെ പ്രശസ്ത സംവിധായകനായ ഷാജി കൈലാസ് പറഞ്ഞിരുന്നു ചില വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു,  വാക്കുകൾ ഇങ്ങനെ., സിനിമയെ കുറിച്ച് നിരൂപണം ആകാം. പക്ഷെ ഇന്നതെല്ലാം ഒരുപാട് മാറി, ഇന്നത് പലരും ദിവസക്കൂലിയ്ക്ക് ചെയ്യുകായണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകും.

അതുകൊണ്ട്, തന്നെ അവര്‍ പറയട്ടെ, അവരുടെ അഭിപ്രായമല്ലേ. അവര്‍ക്ക് അവരുടെ അഭിപ്രായം, പറയാം. പക്ഷെ ബാധിക്കുന്നത് അതിന്റെ പിന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെ കൂടിയാണ്. വിമര്‍ശിക്കുക എളുപ്പമാണ്. വിമര്‍ശിക്കുന്നത് കണ്ടാല്‍ അറിയാം ചിലരെ ഫോക്കസ് ചെയ്താണ് വിമര്‍ശിക്കുന്നതെന്ന്. നമുക്കത് അറിയാന്‍ പറ്റും. എന്നെ പോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ഞാനത് കാര്യമാക്കാറില്ല പക്ഷെ, വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

മോഹൻലാലിനെപോലെ, ഒരു നടനെയൊക്കെ അനാവശ്യമായി ഒരുപാട് വിമർശിക്കുന്നത് കാണുന്നുണ്ട്.. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. ഗുണ്ട ബിനു ട്രോളുകള്‍ കണ്ട ്ചിരിയാണ് വന്നത്. ഇവരൊന്നും സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്… യാഥാർഥ്യം പക്ഷെ അങ്ങനെ ഒന്നുമല്ല എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *