എന്റെ പേരിൽ ഫാൻസ്‌ അസോസിയേഷനുകൾ ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കില്ല ! സിനിമ താരങ്ങളുടെ പുറകെ നടന്ന് ഇല്ലാതാക്കേണ്ടതല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം !

മലയാള സിനിമയിയോ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവുമധികം മാർക്കറ്റ് വാല്യൂ ഉള്ള നടനാണ് ഫഹദ് ഫാസിൽ. ചെറിയ താരങ്ങൾക്ക് പോലും ഫാൻസ്‌ അസോസിഷനുകൾ ഉണ്ടാകുന്ന ഈ കാലത്ത് ഫഹദിന്റെ പേരിൽ അങ്ങനെ ഒരു കാര്യമില്ല. തന്റെ പേരിൽ ഒരു ഫാൻസ്‌ ഗ്രൂപ്പിന് പ്രോത്സാഹനം കൊടുക്കാത്ത ആളാണ് ഫഹദ്, അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രാദ്ധ നേടുന്നത്.

ഫഹദിന്റെ വാക്കുകൾ, ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. ഞാന്‍ അമേരിക്കയില്‍ പോയി പഠിച്ചിട്ടും അവസാനത്തെ സെമസ്റ്റര്‍ എഴുതാതെയാണ് തിരിച്ചുവന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കില്‍ എനിക്ക് മറ്റൊരു ജോലി അറിയില്ല. ആ അവസ്ഥ നന്നായി അറിയാം മറ്റൊരാള്‍ക്കും അതുണ്ടാകാന്‍ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്‍മാര്‍ക്ക് വേണ്ടി യൗവ്വനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയല്ലോ എന്നും ഫഹദ് പറയുന്നുണ്ട്.

ഇന്നത്തെ യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങൾ നിങ്ങളുടെ ജീവിതത്തിനും ഭാവിക്കും വേണ്ടിയാകണം സമയം കണ്ടത്തേണ്ടത്, സിനിമ താരങ്ങളുടെ പുറകെ ഓടി തീർക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം, സിനിമ ഒരു വലിയ ലോകമാണ്, അത് അതിന്റെതായ വഴിക്ക് പൊയ്ക്കൊള്ളും, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഫോക്കസ് ചെയ്യൂ എന്നുമാണ് ഫഹദ് പറയുന്നത്, ഇതുകൊണ്ട് മാത്രമാണ് താൻ ഫാൻസ്‌ അസോസിയേഷനുകൾ പ്രോത്സാഹിപ്പിക്കാത്തത് എന്നും ഫഹദ് പറയുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *