
സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല ! എന്റെ സിനിമയുടെ കണക്കുകളെ കുറിച്ച് പറയാൻ സുരേഷ് കുമാർ ആരാണ് ! വിമർശിച്ച് ആന്റണി പെരുമ്പാവൂർ !
കഴിഞ്ഞ ദിവസം സിനിമ മേഖല പ്രതിസന്ധിയിലാണ് അതുകൊണ്ട് തന്നെ താരങ്ങൾ പ്രതിഫലം കുറക്കണമെന്നും, താരങ്ങൾ തന്നെ സിനിമ നിർമ്മിക്കുന്നതിന് പറ്റിയും ഒ ടി ടി യുടെ വരവോടെ സിനിമക്ക് വന്ന മാറ്റാതെ കുറിച്ചുമെല്ലാം സുരേഷ് കുമാർ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു, ഇപ്പോഴിതാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പരസ്യമായി സുരേഷ് കുമാറിനെതിരെ രംഗത്ത് വന്നിരിക്കുകാണ്.
ആന്റണി പങ്കുവെച്ച കുറിപ്പിലെ പ്രധാന ഭാഗം ഇങ്ങനെ, സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത് കേട്ടു. ഒരു ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍ കാര്യങ്ങൾ സംഘടനയിലെ മറ്റുള്ളവരോടും അഭിപ്രായം ചോദിക്കണം. അങ്ങനെ എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങൾ വേണം പൊതു സമൂഹത്തോട് പറയാൻ. ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു.
അത് അദ്ദേഹം ഒറ്റക്കെടുത്ത തീരുമാനം ആണെന്നാണ് തോന്നുന്നത്, ഇത് സിനിമ പ്രവർത്തകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ അദ്ദേഹം വ്യക്ത വരുത്തണം. കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി.

മലയാള സിനിമയെ പരിഹസിച്ചും കുറ്റപെടുത്തിയുമെല്ലാം സംസാരിച്ചത് കേട്ടു, നിലവിൽ നിര്‍മ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. ഇനി അഥവാ ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കില്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ദീര്‍ഘകാല അംഗമായ ഞാനടക്കമുള്ളവര്‍ അത്തരം നിര്‍ണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്.
ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്.
എന്റെ സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, കഴിഞ്ഞവര്‍ഷം ലോകാസമ്പത്തികമാധ്യമങ്ങള്‍ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകള്‍, എന്നിരിക്കെ മലയാള സിനിമ ലോകം ഒരു വലിയ പരാജയമാണെന്ന് ആദ്ദേഹം ആവർത്തിച്ച് പറയുന്നതിന്റെ കാരണം എനിക്ക് മനസിലാവുന്നില്ല. സിനിമയില്‍ എല്ലാവര്‍ക്കും വിജയിക്കാനായിട്ടില്ല. പലര്‍ക്കും അതില്‍ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാര്‍ത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തര്‍ക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം എന്നും ആന്റണി പറയുന്നു….
Leave a Reply