
ശാപം കിട്ടിയ സിനിമയായിരുന്നു ഞാൻ ഗന്ധർവ്വൻ ! ആ സിനിമ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെ.. ! സിനിമയെ കുറിച്ച് സംവിധായകൻ !
മലയാളികൾക്ക് എന്നും ഹൃദ്യമായ ദൃശ്യ വിരുന്നുകൾ ഒരുക്കുന്ന സംവിധായകൻ ആയിരുന്നു പദ്മരാജൻ. മലയാള സിനിമക്ക് ഒരു പുതിയ ദൃശ്യ വിസ്മയം ഒരുക്കിയ ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച അതുല്യ പ്രതിഭ പത്മരാജന്റെ അവസാനത്തെ ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം പുതുമയാർന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്.
ഒരു ക്ലാസിക്ക് ഹിറ്റായി സിനിമ ഇന്നും ഏവർക്കും പ്രിയപ്പെട്ടതാണ്, എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ചവരും അതിന്റെ അണിയറ പ്രവർത്തകരും ഇന്നും ഒരുപോലെ പറയുന്നു, അതൊരു ശാപം കിട്ടിയ സിനിമ ആണെന്നും അവർ പറയുന്നു. അതിനുകാരണമായി അവർ പറയുന്നത് ആ സിനിമ തുടങ്ങിയത് മുതലുള്ള അവരുടെ പല അനുഭവങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് ആയിരുന്ന ഗുഡ് നൈറ്റ് മോഹന്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹം പറയുന്നതിങ്ങനെ, ഞാൻ ഗന്ധർവ്വൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരിന്നില്ല, അതുകൊണ്ടുതന്നെ അതിന്റെ പരാജയം മറക്കാന്‍ ഒരു സിനിമ കൂടി ചെയ്യാന്‍ പപ്പേട്ടനും ഞാനും തീരുമാനിച്ചിരുന്നു. അന്ന് ഹോട്ടലില്‍ രാത്രി 12 മണിവരെ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചാണ് പിരിഞ്ഞത്. പക്ഷെ പിറ്റേന്ന് ഗാന്ധിമതി ബാലന്‍ ഓടി വന്ന് പറയുകയാണ് പപ്പേട്ടന്‍ വിളിച്ചിട്ട് എണീക്കുന്നില്ലെന്ന്. ഒരു നിമിഷം ഞാൻ വല്ലാതെ ആയിപോയി, പെട്ടന്ന് ഞാന്‍ ഓടി മുറിയിലേക്ക് ചെന്നു. നടന്‍ നിതീഷ് ഭരദ്വാജും എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷെ പപ്പേട്ടൻ പോയി എന്ന് ഡോക്‌ടര്‍ കൂടിയായ അദ്ദേഹവും പറഞ്ഞു.

ശേഷം അതിനു ശേഷം അദ്ദേഹത്തിന്റെ സംസ്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ വളരെ അപ്രതീക്ഷിതമായി ഞങ്ങള്‍ക്കും ഒരു ആക്സിഡന്റ് പറ്റി. ഞാനും ഗാന്ധിമതി ബാലനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്നാൽ അതിലും ഞങ്ങളെ ഞെട്ടിച്ചത് അതേസമയത്ത് തന്നെ പൂനെയില്‍ വച്ച് നിതീഷ് ഭരദ്വാജിനും ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞാപ്പോൾ ആയിരുന്നു. ഈ ചിത്രം തുടങ്ങുന്നതിന് മുമ്പ് പലരും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ആ കഥ നിങ്ങൾ സിനിമയക്കരുത്, നിങ്ങൾക്ക് ഗന്ധര്‍വന്റെ ശാപം ഉണ്ടാകും, അത് ചെയ്യരുതെന്ന് പലരും പറഞ്ഞു. പക്ഷെ ഞാന്‍ അന്ന് അതൊന്നും വകവച്ചില്ല. അതുപോലെ തന്നെ മറ്റൊരു സംഭവം പിന്നീടൊരിക്കല്‍ ആദ്യം അപകടം നടന്ന സ്ഥലത്ത് കൂടി യാത്രചെയ്യവേ അതേ സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ആക്‌സില്‍ ഒടിയുകയായിരുന്നു. ശരിക്കും ഇതൊക്കെ ഗന്ധര്‍വന്റെ ശാപമായിരുന്നോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറയുന്നു….
ഇതേ കാര്യം സിനിമയുടെ സഹ സംവിധയകാൻ ആയിരുന്ന പൂജപ്പുര രാധാകൃഷ്ണനും ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നത് ചിത്രത്തിൻ്റെ ക്ലെെമാക്സിനിടയിൽ ഒരു എന്തോ ഒരു ശക്തിയുണ്ടെന്ന ഫീൽ തനിക്കും തോന്നിയെന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷേ ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply